ബജ്‌റംഗ്ദള്‍ ആയുധ പരിശീലന പരിപാടി നോയിഡയിലും

Update: 2018-05-28 07:01 GMT
Editor : admin
ബജ്‌റംഗ്ദള്‍ ആയുധ പരിശീലന പരിപാടി നോയിഡയിലും
Advertising

നേരത്തെ അയോധ്യയില്‍ ബജ്‌റംഗ് ദള്‍ സംഘടിപ്പിച്ച ആയുധ പരിശീല പരിപാടി വിവാദമായിരുന്നു. അതേസമയം കാമ്പ് സംഘടിപ്പിച്ചതില്‍ തെറ്റൊന്നുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി.

ബജ്‌റംഗ്ദളിന്റെ ആയുധ പരിശീലന പരിപാടി നോയിഡയിലും. ഇന്നലെയാണ് സൈനിക ക്യാമ്പിന് സമാനമായ രീതിയില്‍ ബജ്‌റംഗ്ദള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. നേരത്തെ അയോധ്യയില്‍ ബജ്‌റംഗ് ദള്‍ സംഘടിപ്പിച്ച ആയുധ പരിശീല പരിപാടി വിവാദമായിരുന്നു. അതേസമയം കാമ്പ് സംഘടിപ്പിച്ചതില്‍ തെറ്റൊന്നുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി.

ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ സംഘടിപ്പിച്ചതിന് സമാനമായ ക്യാമ്പുകള്‍ നോയിഡ, സുല്‍ത്താന്‍പൂര്‍, ഗോരഖ്പൂര്‍, പിലിബത്ത്, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ ബജ്‌റംഗ് ദള്‍ പ്രഖ്യാപിച്ചിരുന്നു. സൈനിക ക്യാമ്പിന് സമാനമായ രീതിയില്‍ നോയിഡയില്‍ സംഘടിപ്പിച്ച സായുധ പരിശീലന പരിപാടിയില്‍ ഉത്തര്‍ പ്രദേശിലെ 14 ജില്ലകളില്‍ നിന്നായി നാനൂറിലധികം പേരാണ് പങ്കെടുത്തത്.

കുട്ടികളടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടി ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമായ സരസ്വതി ശിശു മന്ദിറിലായിരുന്നു സംഘടിപ്പിച്ചത്. അതേസമയം ക്യാമ്പ് സംഘടിപ്പിച്ചതിനെ പിന്തുണച്ച് ബിജെപി എംപി വിനയ് കത്തിയാരും രംഗത്തെത്തിയിട്ടുണ്ട്. അഹിന്ദുക്കളില്‍ നിന്ന് ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് ബജ്‌റംഗ്ദള്‍ പരിപാടി സംഘടിപ്പിക്കുന്നത്.

നേരത്തെ അയോധ്യയില്‍ നടത്തിയ സായുധ പരിശീലന പദ്ധതിക്കുശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഇതേ തുടര്‍ന്ന് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടത്തി എന്നതടക്കമുള്ള കുറ്റങള്‍ ചുമത്തി ഒരാളെ അറസ്റ്റ് ചെയ്യുകയും 50 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതൊന്നും വകവെക്കാതെയാണ് നോയിഡയിലെ ക്യാമ്പ്. യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News