ബി.ജെ.പിയെ തോല്‍പിക്കാന്‍ ബിഹാര്‍ മാതൃകയിലുള്ള മഹാസഖ്യം വേണമെന്ന് നിതീഷ് കുമാര്‍
2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ ദേശീയതലത്തില്‍ മഹാസഖ്യം വേണമെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍
2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ ദേശീയതലത്തില്‍ മഹാസഖ്യം വേണമെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് മഹാസഖ്യം ചേര്‍ന്നാണ് ബി.ജെ.പി നയിക്കുന്ന എന്‍ഡിഎ സഖ്യവുമായി മത്സരിച്ചത്. ഇതില്‍ മഹാസഖ്യം വിജയിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം മഹാസഖ്യം വരികയാണെങ്കില്‍ പ്രധാനമന്ത്രി പദത്തിന് നേതാക്കാന്മാരുടെ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ അധികാര കേന്ദ്രത്തില്‍ നിന്നും വരുന്ന അജണ്ടകള്‍ക്ക് മറുപടി പറയലല്ലാതെ സ്വന്തമായി അജണ്ട സെറ്റ് ചെയ്യണമെന്നും അദ്ദേഹം ബി.ജെ.പിയിതര പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചു. ബിഹാര്‍ മാതൃകയില്‍ സഖ്യം രൂപപ്പെട്ടില്ലെങ്കില്‍ 2019ല്‍ മോദിയെ തോല്‍പിക്കാന്‍ പറ്റില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസിലെ മണിശങ്കര്‍ അയ്യറും സമാന കാഴ്ചപ്പാട് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.