അരുൺ ജെയ്റ്റ്ലി വീണ്ടും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയേറ്റു
Update: 2018-08-23 07:34 GMT


വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാല് മാസമായി ധനമന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും വിട്ടു നിന്ന അരുൺ ജെയ്റ്റ്ലി വീണ്ടും ധനമന്ത്രിയായി അധികാരമേറ്റു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല.
കഴിഞ്ഞ മെയ് 14 ന് ശസ്ത്രക്രിയ ഉണ്ടായിരുന്നതിനാൽ ഏപ്രിൽ മുതൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരിക്കുകകയായിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിനായി രാജ്യസഭയിൽ ആഗസ്റ്റ് ഒൻപതാം തിയതി പാർളമെന്റിൽ വന്നതൊഴിച്ചാൽ കഴിഞ്ഞ മൂന്ന് മാസം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷെ, പൊതുവേദിയിൽ അപ്രത്യക്ഷനായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ അദ്ദേഹം സജീവമായിരുന്നു.