ഹൈദരാബാദില്‍ ഗ്യാസ് സൂപ്പര്‍വൈസറെ ആക്രമിച്ച് 6.7 ലക്ഷം കവര്‍ന്നു

സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സൂപ്പര്‍വൈസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Update: 2018-08-31 04:29 GMT
Advertising

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ ഗ്യാസ് ഗോഡൌണിലെ സൂപ്പര്‍വൈസറെ ആക്രമിച്ച് 6.7 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്നായിരുന്നു കൊള്ള നടത്തിയത്. സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സൂപ്പര്‍വൈസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധ്‍വേലിലുള്ള ഇന്ധന്‍ ഗ്യാസ് ഗോഡൌണിന്റെ ഇന്‍ചാര്‍ജ്ജായ ജി.രാമുവിനെയാണ്(28)ആക്രമിച്ചത്. രാത്രി 11 മണിക്ക് ബൈക്കില്‍ സന്തോഷ്നഗറിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ന്യൂ ഗ്രീന്‍ സിറ്റി കോളനിയിലെത്തിയപ്പോള്‍ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അന്നത്തെ ഗ്യാസ് കളക്ഷന്‍ അടങ്ങിയ ബാഗും അക്രമികള്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്ന് രാജേന്ദ്രനഗര്‍ ഇന്‍സ്പെക്ടര്‍ ജി.സുരേഷ് പറഞ്ഞു.

Tags:    

Similar News