‘രാഹുല്‍ നേടിയത് നുണകളുടെ ചക്രവര്‍ത്തിയാകാനുള്ള ബിരുദം’ ബി.ജെ.പി മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി. ഉത്തർപ്രദേശ് മന്ത്രി സിദ്ധാർഥ് നാഥ് സിംങാണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. നുണകളുടെ ചക്രവര്‍ത്തിയാകാനുള്ള ബിരുദമാണ് അമേത്തി എം.പി നേടിയിരിക്കകുന്നതെന്ന് സിദ്ധാർഥ് നാഥ് പരിഹസിച്ചു. നിരന്തരം നുണകള്‍ ആവർത്തിച്ച് അവ സത്യമാക്കി മാറ്റാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
''യു.പി.എ ഭരണകാലത്ത് 126 ജെറ്റ്വിമാനങ്ങളുടെ റഫാല്‍ കരാറില്‍ ഏര്‍പ്പെട്ടതായും ഓര്‍ഡറുകള്‍ എച്ച്.എ.എല്ലിന് നല്‍കിയിരുന്നതായും രാഹുല്‍ പറയുന്നു. ഇവ നടന്ന തീയതികള്‍ എന്നൊക്കെ ആയിരുന്നുവെന്നും ഈ കരാറിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളും രാഹുല്‍ രാജ്യത്തിന് മുന്നില്‍ വ്യക്തമാക്കണം.'' യുപി മന്ത്രി കൂട്ടിച്ചേര്‍ത്തു.
റഫാൽ ഇടപാടിനെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം അമേത്തിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ 'ചൗക്കിദാർ(കാവല്‍ക്കാരന്‍)' നരേന്ദ്ര മോദി പാവപ്പെട്ടവരിൽ നിന്ന് പണം തട്ടിയെടുത്ത് വ്യവസായി അനിൽ അംബാനിക്ക് കൈമാറുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.