മോദി മേക്കപ്പിന് മാസം 15 ലക്ഷം രൂപ ചെലവാക്കുന്നുണ്ടോ? ഈ ചിത്രത്തിന്‍റെ സത്യമിതാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വച്ച് മുഖം മിനുക്കുന്ന മോദിയുടെ ചിത്രമാണ് പോസ്റ്റില്‍. 

Update: 2018-10-26 09:59 GMT
Advertising

കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്‍ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്ന് ആദിത്യ ചതുര്‍വേദി എന്നയാളുടെതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വച്ച് മുഖം മിനുക്കുന്ന മോദിയുടെ ചിത്രമാണ് പോസ്റ്റില്‍. പ്രതിമാസം 15 ലക്ഷം രൂപ മുടക്കി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വച്ച് മോദി മേക്കപ്പിടുകയാണെന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. ആദ്യം ഫേസ്‍ബുക്കിലും പിന്നീട് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലേക്കും ഈ പോസ്റ്റ് പറന്നു.

എന്നാല്‍ 2016 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ പോസ്റ്റിന് ഘടകവിരുദ്ധമാണ്. ലോകത്തിലെ പ്രമുഖരുടെ മെഴുകുപ്രതിമ നിര്‍മിക്കുന്ന മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിലെ വിദഗ്ധര്‍ മോദിയുടെ വസതി സന്ദര്‍ശിച്ച്, പ്രധാനമന്ത്രിയുടെ മെഴുകുപ്രതിമ നിര്‍മിക്കാനുള്ള അളവുകള്‍ എടുക്കുന്നതിന്‍റെ ചിത്രമാണിത്. ചിത്രത്തിലെ സ്ത്രീയുടെ കൈകളിലുള്ളത് മേക്കപ്പ് ബ്രഷല്ല. മറിച്ച് കണ്ണിന്‍റെ രൂപമാണ്.

The alleged “makeup artist” is actually holding up an eyeball for a study of Modi’s face for a Madame Tussauds museum statue.(Photo: Madame Tussauds)  
Tags:    

Similar News