യു.പി മദ്രസയില്‍ പഠിപ്പിക്കുന്നത് വര്‍ഗ്ഗീയതയോ? വ്യാജ ചിത്രം പ്രചരിപ്പിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍

ഇസ്‍ലാം മതം ഹിന്ദു മതത്തേക്കാള്‍ മികച്ചതാണെന്ന് മദ്രസയില്‍ പഠിപ്പിക്കുന്നു എന്ന വ്യാജ ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്

Update: 2018-11-07 11:06 GMT
Advertising

വര്‍ഗീയത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചെടുത്ത ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രമുഖരും പങ്കുവെങ്കുന്നു. ഇസ്‍ലാം മതം ഹിന്ദു മതത്തേക്കാള്‍ മികച്ചതാണെന്ന് മദ്രസയില്‍ പഠിപ്പിക്കുന്നു എന്ന വ്യാജ ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
പാക് വംശജനായ കാനേഡിയന്‍ എഴുത്തുകാരന്‍ തരിഖ് ഫത്തഹാണ് ഈ വ്യാജ ചിത്രം ഇന്ത്യയിലെ മതസൌഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചത്.

യഥാര്‍ഥത്തില്‍ 2018 ഏപ്രില്‍ 10 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഉലൂം ഹുസൈനി എന്ന മദ്രസയില്‍ നിന്നെടുത്ത ചിത്രമാണിത്.
അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമെ സംസ്കൃതവും മദ്രസയില്‍ പഠിപ്പിക്കുന്നു എന്ന മാതൃകപരമായ രീതിയെ പ്രകീര്‍ത്തിച്ചാണ് ഈ ചിത്രവും വാര്‍ത്തയും അന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മുസ്‍ലിം അധ്യാപകന്‍ സംസ്കൃതം ഹിന്ദിയിലേക്ക് തര്‍ജ്ജമപ്പെടുത്തി പഠിപ്പിക്കുന്ന കൌതുതകരമായ ചിത്രം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പകര്‍ത്തിയത്.

Full View

Sanskrit taught at Darul Uloom Husainia Madrasa,Gorakhpur from Alt News on Vimeo.

എന്നാല്‍ ഈ ചിത്രത്തെ ഇസ്‍ലാം മതം ഹിന്ദു മതത്തേക്കാള്‍ മികച്ചതാണെന്ന് മദ്രസയില്‍ പഠിപ്പിക്കുന്നു എന്ന വിധത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് അസത്യം പ്രചരിപ്പിക്കുകയാണ് ചില വര്‍ഗീയ കേന്ദ്രങ്ങള്‍ ചെയ്തത്. ഏറെ പ്രചാരം നേടിയ ആ ഫോട്ടോഷോപ്പ് ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം ആള്‍ട്ട് ന്യൂസ് എന്ന വെബ് പോര്‍ട്ടലാണ് കഴിഞ്ഞ ജൂണില്‍ പുറത്ത് കൊണ്ട് വന്നത്. ചിത്രം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും തരിഖ് ഫത്തഹിനെപോലുള്ളവര്‍ വീണ്ടും ചിത്രം പ്രചരിപ്പിക്കുന്നത് വെറുപ്പ് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. താരിഖിന്‍റെ ട്വീറ്റ് മണിക്കൂറുകള്‍ക്കം ആയിരക്കണക്കിന് തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.

സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഏറെ പ്രീയപ്പെട്ട വ്യക്തിയാണ് തരിഖ് ഫത്തഹ്. നേരത്തെയും നിരവധി തവണ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ അദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്. തനിക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്നാണ് തരിഖ് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്

Tags:    

Similar News