വ്യാജസര്‍ട്ടിഫിക്കറ്റ്; പ്രതിഷേധം ശക്തമാക്കി എന്‍.എസ്.യു.ഐ

തെരഞ്ഞെടുപ്പ് നടത്തുക അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എന്‍.എസ്.യു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി ഛില്ലറെ പ്രസിഡന്റാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Update: 2018-11-17 02:46 GMT
Advertising

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് അങ്കിവ് ബസോയ പ്രതികൂട്ടിലായതോടെ പ്രതിഷേധം ശക്തമാക്കി എന്‍.എസ്.യു.ഐ. തെരഞ്ഞെടുപ്പ് നടത്തുകയോ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എന്‍.എസ്.യു.ഐ സ്ഥാനാര്‍ത്ഥി സണ്ണി ഛില്ലറെ പ്രസിഡന്റാക്കുകയോ വേണമെന്നാണ് ആവശ്യം. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും മാതൃകയാക്കുകയാണ് വിദ്യാര്‍ത്ഥികളെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസിലേക്ക് തമിഴ്‌നാട്ടിലെ തിരുവള്ളുര്‍ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അങ്കിവ് പ്രവേശനം നേടി എന്നാണ് പരാതി. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല വിഷയം ഗൗനിച്ചില്ല. തുടര്‍ന്നാണ് എന്‍.എസ്.യു ഹൈക്കോടതിയെ സമീപിച്ചത്. 20നകം അങ്കിവിന്റെ ബിരുദം സംബന്ധിച്ച ആധികാരികത ഉറപ്പുവരുത്തണമെന്നാണ് കോടതി നിര്‍ദേശം. ഇതോടെ അങ്കിവിനെ എ.ബി.വി.പിയുടെ ചുമതലകളില്‍ നിന്നും നീക്കി. ഈ സാഹചര്യത്തിലാണ് എന്‍.എസ്.യു പ്രതിഷേധം ശക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നടത്തുക അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എന്‍.എസ്.യു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി ഛില്ലറെ പ്രസിഡന്റാക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം വിസിക്ക് സമര്‍പ്പിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേതാക്കളെ തിരുകി തയറ്റുന്നത് ആര്‍.എസ്.എസ് രീതിയാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രയോഗം ബി.ജെ.പി ഡി.എന്‍.എയില്‍ ഉള്ളതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Tags:    

Similar News