യു.പിയില്‍ ഏഴു വയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം  

Update: 2018-11-19 09:32 GMT
യു.പിയില്‍ ഏഴു വയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം  
AddThis Website Tools
Advertising

ട്യൂഷന്‍ ക്ലാസ് എടുക്കുന്നതിനിടെ ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവം നടന്നത്. മര്‍ദനത്തിനിരയായ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

സി.സി.ടി.വി ദൃശ്യങ്ങളിലാണ് കുട്ടി മര്‍ദനമേല്‍ക്കുന്നത് പുറത്തുവന്നത്. കുട്ടിയുടെ പിതാവ് തന്നെയാണ് നേരത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നത്. വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതും ചെരിപ്പ് കൊണ്ട് അടിക്കുന്നതും കുട്ടിയുടെ വിരല്‍ കടിക്കുന്നതും വ്യക്തമാണ്. കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്തും പീഡിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതോടെ അധ്യാപകനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. എത്രയും പെട്ടെന്ന് അയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News