ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ; കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞെന്ന് സിബിഐ

ജൂൺ 2004 ആണ് ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

Update: 2021-03-22 05:13 GMT
Advertising

ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതരായ മൂന്ന് പൊലീസുകാരെ ചോദ്യം ചെയ്യാന് ​ഗുജറാത്ത് സർക്കാർ അനുമതി നിഷേധിച്ചതായി സി.ബി.ഐ. ഐ.പി.എസുകാരായ ജി.എൽ സിം​ഗാൾ, തരുൺ ബരോത്, അനജു ചൗധരി എന്നിവരെ വ്യാജ ഏറ്റുമട്ടൽ കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സി.ബി.ഐ കോടതിയിൽ പറഞ്ഞത്.

ജൂൺ 2004 ആണ് ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും അഹമ്മദാബാദിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയുമായി വന്ന തീവ്രവാദ സംഘത്തെ കൊലപ്പെടുത്തി എന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യം. എന്നാൽ ഹൈക്കോടതി നിയോ​ഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

സി.ബി.ഐ ലക്ഷ്യമിട്ട ഉദ്യോ​ഗസ്ഥർ കേസുമായി ബന്ധമില്ലാത്തവരാണെന്നായിരുന്നു ​ഗുജറാത്ത് സർ‌ക്കാരന്റെ പക്ഷം. തങ്ങൾക്കെതിരായ അന്വേഷണം നിർത്തിവെക്കണമെന്ന് കുറ്റാരോപിതരായ മൂന്ന് പേരും അന്വേഷണ കാലയളവിനിടെ മരിച്ച് പോയ ജെ.പി പർമാറും ആവശ്യപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ ജി.എൽ സിം​ഗാളിനെ 2013ൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം പുറത്ത് വന്ന സിം​ഗാളിന് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം കിട്ടുകയും ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News