ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നു.

Update: 2021-06-14 07:13 GMT
ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
AddThis Website Tools
Advertising

ഉത്തര്‍പ്രദേശില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിലാണ് സംഭവം. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു അപകടം. നിലവില്‍ കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News