ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നു: അഖിലേഷ് യാദവ്

Update: 2021-06-22 08:06 GMT
Advertising

ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്കുകൾ മറച്ചു വെക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിലൂടെ സർക്കാർ തങ്ങളുടെ യഥാർത്ഥ മുഖം മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ ഉത്തർ പ്രദേശിലെ 24 ജില്ലകളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങാണെന്ന റിപോർട്ടുകൾ വന്നതിന് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമർശം.

ഒമ്പത് മാസക്കാലത്തെ ഈ ജില്ലകളിലെ ഔദ്യോഗിക കണക്കുകളും വിവരാകാശ നിയമം വഴി കൊടുത്ത അപേക്ഷയിൽ ലഭിച്ച സിവിൽ രെജിസ്ട്രേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണത്തിന്റെ കണക്കും തമ്മിൽ താരതമ്യം ചെയ്താണ് റിപ്പോർട്ട്.

" വിവരാകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ ഉത്തർ പ്രദേശിലെ 24 ജില്ലകളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങാണ്. യഥാർത്ഥത്തിൽ ബി.ജെ.പി സർക്കാർ മറയ്ക്കുന്നത് കണക്കുകളല്ല, പകരം സ്വന്തം മുഖമാണ്" - അദ്ദേഹം ട്വീറ്റ് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉത്തർ പ്രദേശിൽ 22,224 പേരാണ് തിങ്കളാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചത്. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News