മാസ്ക് ധരിച്ച 'കൊറോണ മാതാ' ഇനിയില്ല; ക്ഷേത്രം പൊളിച്ചുനീക്കി

ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി.'കൊറോണ' മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്.

Update: 2021-06-13 06:04 GMT
Advertising

ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി. സ്ഥാപിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ജൂൺ ഏഴിന് നിര്‍മിച്ച ക്ഷേത്രം പൊലീസാണ് പൊളിച്ചതെന്ന് നാട്ടുകാരും തർക്കഭൂമിയിൽ പണിതതുകൊണ്ട് മറുവിഭാഗമാണ് പൊളിച്ചതെന്ന് പൊലീസും ആരോപിച്ചു. കോവിഡ് വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനെന്ന പേരില്‍ നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് ക്ഷേത്രം സ്ഥാപിച്ചത്. ശ്രീവാസ്​തവ തന്നെയാണ് കൊറോണ മാതയെ പ്രതിഷ്​ഠിക്കുകയും ചെയ്​തത്. രാധേ ശ്യാം വർമയെയായിരുന്നു​ ക്ഷേത്രത്തിലെ പൂജാരി. നാഗേഷ്​ കുമാർ ശ്രീവാസ്​തവയുടെയും ജയ്​ പ്രകാശ്​ ശ്രീവാസ്​തവയുടെയും സ്​ഥലത്തായിരുന്നു ക്ഷേത്ര നിർമാണം.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെയാണ് വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനെന്ന പേരില്‍ പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരില്‍ 'കൊറോണ മാതാ' ക്ഷേത്രം പണി കഴിപ്പിക്കുന്നത്. ക്ഷേത്രംപണിത് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയുള്ളൂവെങ്കിലും നൂറുകണക്കിന് ഗ്രാമീണരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പ്രാര്‍ത്ഥനക്കെത്തിയിരുന്നത്. കോവിഡിന്‍റെ നിഴല്‍ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴാതിരിക്കാനാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് സ്ഥാപിച്ചവര്‍ അവകാശപ്പെട്ടിരുന്നത്. 'കൊറോണ' മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്.

കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കൊറോണ മാതാ ക്ഷേത്രം സ്ഥാപിച്ചതെന്ന് ഗ്രാമീണരും വിശ്വസിച്ചിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ പടര്‍ന്ന്  പിടിച്ചപ്പോള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ ക്ഷേത്രത്തിലെ പൂജാരി രാധേ ശ്യാം പറഞ്ഞിരുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News