'ക്രൂരകൃത്യം': ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക കോടതി തള്ളി

ഗോണിബീഡു പെലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന കെ അര്‍ജുന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ചിക്മംഗളുരു ജില്ലാ കോടതി തള്ളിയത്.

Update: 2021-06-02 13:15 GMT
Editor : rishad | By : Web Desk
Advertising

ചിക്മംഗളുരുവിൽ കസ്റ്റഡിയിലിരിക്കെ ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസില്‍ എസ്.ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഗോണിബീഡു പെലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന കെ അര്‍ജുന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ചിക്മംഗളുരു ജില്ലാ കോടതി തള്ളിയത്.

എസ്.ഐ ചെയ്തത് ക്രൂരക്രൃത്യമാണെന്നും ഒരു വ്യക്തിയുടെ അന്തസിനെ നശിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി വ്യക്തമാക്കി. പരാതി സമര്‍പ്പിക്കുന്നതിലെ കാലതാമസം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചപ്പോഴും കോടതി പരിഗണിച്ചില്ല. സംഭവത്തില്‍ എസ്ഐക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.

ഇയാൾക്കെതിരെ പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. മർദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങൾ ചുമത്തുക തുടങ്ങിയവയും പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമവും ചുമത്തിയാണ് അർജുനനെതിരെ കേസെടുത്തിരിക്കുന്നത്. ചിക്മംഗളുരു ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചിരുന്നത്.

എസ്ഐ അർജുനനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ കാമ്പെയിൻ സജീവമായിരുന്നു. മെയ് പത്തിന് അറസ്‌റ്റിലായ കെ എൽ പുനീത് (22) എന്ന യുവാവാണ് പോലീസിനെതിരെ പരാതി നൽകിയത്. കസ്‌റ്റഡിയിലെടുത്ത ശേഷം അർജുൻ്റെ നേതൃത്വത്തിൽ തന്നെ ശാരീരികമായി മർദ്ദിച്ചുവെന്നും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചുവെന്നുമാണ് പരാതി.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News