ഗൗതം ഗംഭീർ അടക്കമുള്ളവർ വലിയ തോതിൽ കോവിഡ് മരുന്ന് വാങ്ങിക്കൂട്ടിയത് അന്വേഷിക്കണം : ഡൽഹി ഹൈക്കോടതി
Update: 2021-05-24 14:11 GMT
ഗൗതം ഗംഭീർ അടക്കമുള്ള രാഷ്ട്രീയക്കാർ വലിയ തോതിൽ വാക്സിൻ വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡ്രഗ് കൺട്രോളറോഡ് ഡൽഹി ഹൈക്കോടതി.
" ഗൗതം ഗംഭീർ അത് ചെയ്തത് ആവശ്യക്കാരെ സഹായിക്കാൻ വേണ്ടിയായിരിക്കും. എന്നാൽ ഉത്തരവാദിത്തബോധമുള്ള ഒരു നിലപാടായിരുന്നു അത്? മറ്റുള്ളവർക്ക് വാക്സിൻ ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന് അറിയില്ലേ?" ജസ്റ്റിസുമാരായ വിപിൻ സംഘിയും ജാസ്മീത് സിംഗും പറഞ്ഞു.
ആം ആദ്മി പാർട്ടി എം.എൽ.എ മാരായ പ്രീതി തോമറും പ്രവീൺ കുമാറും വൻതോതിൽ കോവിഡ് മരുന്നുകൾ സ്വരൂപിക്കുന്നുവെന്ന ആരോപണവും അന്വേഷിക്കാൻ ഹൈക്കോടതി ഡൽഹി സർക്കാരിന്റെ ഡ്രഗ് കോൺട്രോളറോഡ് ആവശ്യപ്പെട്ടു.