കോവിഡ് അവസാനിക്കാൻ കൂട്ടപ്രാർഥന; മാസ്‌ക് പോലുമില്ലാതെ പങ്കെടുത്തത് നൂറുകണക്കിനു സ്ത്രീകൾ
സംഭവത്തിൽ ഗ്രാമത്തലവനടക്കം 23 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
Update: 2021-05-05 14:59 GMT
കോവിഡ് അവസാനിക്കാനുള്ള കൂട്ടപ്രാർഥനയിൽ പങ്കെടുത്തത് മാസ്‌ക്‌പോലും ധരിക്കാതെ നൂറുകണക്കിനാളുകൾ. ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയിലാണ് കോവിഡ് പ്രോട്ടോകോളുകള്‍ കാറ്റിൽപ്പറത്തി കൂട്ടപ്രാർഥന നടന്നത്.
ബയില്യദേവ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കുന്നതായിരുന്നു ചടങ്ങ്. നൂറുകണക്കിന് സ്ത്രീകൾ കുടങ്ങളിൽ വെള്ളവുമായെത്തി, ഗ്രാമത്തലവന്‍റെ നേതൃത്വത്തിലായിരുന്നു പൂജ.
സംഭവത്തിൽ ഗ്രാമത്തലവനടക്കം 23 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലും കോവിഡ് ഇല്ലാതാക്കാ നായി പൂജ നടന്നിട്ടുണ്ട്. ഇവിടെ നിന്നും 10 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
This is the video of the same. Why no action against temple authority? @GujaratPolice pic.twitter.com/U76fPaaddm
— Hitendra Pithadiya 🇮🇳 (@HitenPithadiya) May 5, 2021