യു.പി സര്‍ക്കാറിന്റെ സമൂഹമാധ്യമപേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ ആത്മഹത്യചെയ്ത നിലയില്‍

യു.പി സര്‍ക്കാറിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ബേസില്‍ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പാര്‍ഥ്.

Update: 2021-05-21 07:04 GMT
Advertising

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 28 വയസുകാരനായ പാര്‍ത്ഥ് ശ്രീവാസ്തവയാണ് ആത്മഹത്യ ചെയ്തത്. ലഖ്‌നൗ ഇന്ദിരാ നഗറിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

യു.പി സര്‍ക്കാറിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ബേസില്‍ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പാര്‍ഥ്. മേലുദ്യോഗസ്ഥനായ പുഷ്‌പേന്ദ്രയുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

പുഷ്‌പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും പാര്‍ഥിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് ട്വിറ്ററില്‍ നിന്ന് ആരോ ഒഴിവാക്കിയതായി സഹോദരി ആരോപിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News