ഗൾഫിലെ പെന്‍റാ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശ്യാം നായർ അന്തരിച്ചു
സംസ്കാരം നാളെ ഉച്ചക്ക് ജബൽഅലി ശ്‌മശാനത്തിൽ നടക്കും
Update: 2020-12-28 11:07 GMT
ഗൾഫിലെ പെന്‍റാ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശ്യാം നായർ ദുബൈയിൽ അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരം തക്കല സ്വദേശിയാണ്. സംസ്കാരം നാളെ ഉച്ചക്ക് ജബൽഅലി ശ്‌മശാനത്തിൽ നടക്കും.
ഇന്ത്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പെന്റാ ഗ്ലോബൽ. 40 വർഷമായി ഗൾഫിലുള്ള ശ്യാം നായർ 2006ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായർ. മക്കൾ: സുജയ്നായർ, സുഷ (യു.കെ).