ഒളിമ്പിക് ടെന്നീസ്; സാനിയ സഖ്യം പുറത്ത്
ആദ്യ റൗണ്ടിൽ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിയതോടെയാണ് കളി കൈവിട്ടുതുടങ്ങിയ്
ഒളിമ്പിക്സ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി. ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിൾസ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിർസ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 6–0, 6–7, 8–10.
ആദ്യ റൌണ്ടില്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിയതോടെയാണ് കളി കൈവിട്ടുതുടങ്ങിയ്. രണ്ടാം റൌണ്ടിലെ പോരാട്ടത്തില്‍ 6-7ന് ആയിരുന്നു യുക്രെയ്ന്‍ ടീമിന്‍റെ വിജയം. ഒളിമ്പിക്സിലെ കന്നി അങ്കമായിരുന്നു കിചെനോക് – നാദിയ കിചെനോക് സഹോദരിമാരുടേത്. അതേസമയം സാനിയ-അങ്കിത സഖ്യം ഒരുമിച്ച് ഇറങ്ങുന്നതും ആദ്യമായായിരുന്നു.
ബാഡ്മിന്‍റണിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധുവിന് ജയത്തോടെ തുടക്കം. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്കോർ: 21-7, 21-10. 2016ലെ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ് പി.വി. സിന്ധു. അതേസമയം ഒളിമ്പിക്സിന്‍റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.