യു.എന്‍ റോഡ്​ സുരക്ഷാ മാനദണ്ഡങ്ങള്‍ 2​ വർഷം മുമ്പേ പൂർത്തീകരിച്ചതായി ഒമാൻ

വേഗതാ നിരീക്ഷണ റഡാറുകൾ, ഗതാഗത നിയമത്തിലെ പരിഷ്​കരണം, വാഹനമോടിക്കുന്നവർക്കു​ള്ള ബോധവൽക്കരണം എന്നിവ റോഡപകടം കുറക്കാൻ കാരണമാക്കിയതായി റോയൽ പൊലീസ്​ അധികൃതർ പറയു​ന്നു.

Update: 2018-06-30 06:19 GMT
Advertising

ലോകത്ത് റോഡപകടങ്ങളിലൂടെയുള്ള മരണം കുറക്കുന്നതിന്
യു എന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒമാൻ രണ്ട് വർഷം മുമ്പേ പൂർത്തീകരിച്ചതായി റോഡ് സുരക്ഷാ വിദഗ്ധർ. 2011 മുതലാണ് യു.എന്നിന്റെ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

2020 വരെ കാലയളവിൽ റോഡ് സുരക്ഷ ഉറപ്പാക്കാനും അപകട മരണങ്ങൾ അമ്പത് ശതമാനം കുറക്കുന്നതിനുമായിരുന്നു 'ഡീക്കേഡ് ഒാഫ് ആക്ഷൻ ഫോർ റോഡ് സേഫ്റ്റി' പദ്ധതി പ്രകാരമുള്ള നിർദേശം. പദ്ധതിയുടെ കാലാവധി കഴിയുന്നതിന് രണ്ട് വർഷം മുമ്പേ ഇൗ ദിശയിൽ ഏറെ മുന്നേറാൻ ഒമാന് സാധിച്ചു.

മുഴുവൻ രാജ്യങ്ങളിലെയും റോഡ് സുരക്ഷ ഉറപ്പാക്കാനാണ് ഐക്യരാഷ്ട്ര സഭ കർമ പദ്ധതി തയാറാക്കിയതെന്ന് ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു. ‌2016 മുതൽ തന്നെ ഒമാൻ റോഡുകൾ കൂടുതൽ സുരക്ഷയുള്ളതായി മാറിയതായി സ്ഥിതി വിവരകണക്കുകൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. വേഗതാ നിരീക്ഷണ റഡാറുകൾ, ഗതാഗത നിയമത്തിലെ പരിഷ്കരണം, വാഹന മോടിക്കുന്നവർക്കുള്ള ബോധവൽക്കരണം എന്നിവ റോഡപകടം കുറക്കാൻ കാരണമാക്കിയതായി റോയൽ പൊലീസ് അധികൃതർ പറയുന്നു.

Full View

2017 ൽ 3,845 വാഹനാപകടങ്ങളാണ് നടന്നത്. മുൻ വർഷം ഇത്
4721 ആയിരുന്നു. വാഹനാപകട മരണങ്ങളുടെ എണ്ണം 692ൽ നിന്ന്
640 ആയി കുറഞ്ഞു. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ നടന്നത്.

Tags:    

Similar News