വിമാനത്താവള ജോലിക്കാർ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക്​ ഫീസ്​ ചുമത്തും

സ്​ട്രോളറുകൾ, വീൽ ചെയറുകൾ എന്നിവക്ക്​ ഒപ്പം ഗോൾഫ്​ ബാഗുകൾ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക്​ ആനുകൂല്യമായി നൽകുന്ന പ്രത്യേക ലഗേജുകൾക്കും ഫീസ്​ ഒഴിവാക്കി നൽകുമെന്ന്​ അധികൃതർ അറിയിച്ചു.

Update: 2018-07-06 02:19 GMT
Advertising

വിമാനത്താവള ജോലിക്കാർ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ്ചുമത്തുമെന്ന് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി. മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ ഈ മാസം 15 മുതൽ പുതിയ ഫീസ് പ്രാബല്യത്തിൽ വരും.

കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിനാണ് ഈ തീരുമാനം. വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കിൽ കൈകാര്യം ചെയ്യുമ്പോൾ കേടുവരുന്നതിനോ ഉള്ള സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. വലുപ്പം കൊണ്ടും ഭാരം കൊണ്ടും പാക്കേജിങിന്റെ ശൈലി കൊണ്ടും ഇവ സ്കാനറുകൾ ഉപയോഗിച്ച് റീഡ് ചെയ്യാൻ സാധിക്കില്ല. ഈ വിഭാഗത്തിൽ പെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.

സ്ട്രോളറുകൾ, വീൽ ചെയറുകൾ എന്നിവക്ക് ഒപ്പം ഗോൾഫ് ബാഗുകൾ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് ആനുകൂല്യമായി നൽകുന്ന പ്രത്യേക ലഗേജുകൾക്കും ഫീസ് ഒഴിവാക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - ഇര്‍ഷാദ് കെ. കൊളപ്പുറം

Writer

Editor - ഇര്‍ഷാദ് കെ. കൊളപ്പുറം

Writer

Web Desk - ഇര്‍ഷാദ് കെ. കൊളപ്പുറം

Writer

Similar News