വാടക കരാറുകൾ റദ്ദാക്കിയവരുടെ എണ്ണം വർധിച്ചതായി മസ്കത്ത് നഗരസഭ വാർഷിക റിപ്പോർട്ട്

കരാറുകൾ പൂർത്തിയാകുന്നതിന് മുമ്പ് റദ്ദാക്കിയവരുടെ എണ്ണത്തിലുണ്ടായത് 25.2 ശതമാനത്തിെൻറ വർധനവാണ്

Update: 2018-09-04 17:49 GMT
Advertising

മസ്കത്ത് മേഖലയിൽ വാടക കരാറുകൾ റദ്ദാക്കിയവരുടെ എണ്ണം കഴിഞ്ഞ വർഷം വർധിച്ചതായി മസ്കത്ത് നഗരസഭയുടെ വാർഷിക അവലോകന റിപ്പോർട്ട്. കരാറുകൾ പൂർത്തിയാകുന്നതിന് മുമ്പ് റദ്ദാക്കിയവരുടെ എണ്ണത്തിലുണ്ടായത് 25.2 ശതമാനത്തിെൻറ വർധനവാണ്.

2016മായി താരതമ്യപ്പെടുത്തുേമ്പാൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പുതിയ വാടക കരാറുകളിൽ ഏഴുശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വാടക കരാറുകൾ പുതുക്കലിൽ 21 ശതമാനത്തിന്റെ വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാന കെട്ടിടങ്ങൾ നിർമിക്കുന്നതിന് നൽകിയ പെർമിറ്റിലും 14.53 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

Full View

വിദേശികൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതിന് ഒപ്പം കുടുംബമായി താമസിക്കുന്നവർ അവരെ നാട്ടിലയച്ച് ബാച്ചിലർ അക്കോമഡേഷനുകളിലേക്ക് മാറുന്നതുമാണ് വാടക കരാറുകളുടെ റദ്ദാക്കലിൽ വന്ന വർധനവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ എണ്ണം വർധിച്ചതായും പല മേഖലകളിലും വാടകയിൽ മുപ്പത് ശതമാനം വരെ കുറവുണ്ടായതായും വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നു.

Tags:    

Similar News