എം.പി.വികള്‍ക്ക് 22 ശതമാനം സെസ്; ഫാമിലി കാറുകള്‍ക്ക് വില കുതിക്കും
ടൊയോട്ട ഇന്നോവ, കിയ കാരൻസ് എം.പി.വികളെ ഇനി മുതൽ ജിഎസ്ടി കൗൺസിൽ വലിയ യൂട്ടിലിറ്റി വാഹനങ്ങളായി കണക്കാക്കുകയും 22 ശതമാനം അധിക സെസ് ഈടാക്കുകയും ചെയ്യും
ഇന്ത്യയിൽ ഏറ്റവുമധികം ഡിമാന്റുള്ള വാഹന സെഗ്മെന്റാണ് എം.പി.വി അധവാ മൾട്ടി പർപ്പസ് വാഹങ്ങളുടേത്. യൂടിലിറ്റി വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ വാഹനങ്ങൾ ജി.എസ്.ടി കൗൺസിൽ പുനർ നിർവചിച്ചതാണ് വമ്പൻ മാറ്റങ്ങൾക്ക് കാരണം. എസ്.യു.വികൾക്ക് ഇന്ത്യയിൽ നിലവിൽ 28% ജിഎസ്ടിയും 22% സെസുമാണ് നൽകേണ്ടത്. അതേ വിഭാഗത്തിൽ വരുന്ന എല്ലാ മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്കും ഏകീകൃത ജി.എസ.്ടി നിരക്കും അധിക സെസും ബാധകമാകുമെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പാണ് ജിഎസ്ടി കൗൺസിൽ എസ്യുവികൾക്കുള്ള നിർവചനം നൽകിയത്. നാല് മീറ്ററിൽ കൂടുതൽ നീളവും 1500 സിസിയിൽ കൂടുതലുള്ള എഞ്ചിൻ ശേഷിയും 170 മില്ലിമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസുമുള്ള കാറുകൾ എസ്.യു.വിയായി കണക്കാക്കും. ഇതുസംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ ജൂലൈ 11 ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ ബാധകമാകുന്ന വാഹനത്തെ കമ്പനികൾ ഏത് ശ്രേണിയിൽ ഉൾപ്പെടുത്തിയാലും ഇവയെ
യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് കൗൺസിൽ തീരുമാനം. ജി.എസ്.ടിക്ക് പുറമെ ഈ വാഹനങ്ങൾക്ക് 22 ശതമാനം സെസും ലഭിക്കും. 4 മീറ്ററിൽ കൂടുതൽ നീളവും 1500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയും 170 മില്ലിമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഉള്ള ഒരു കാർ ഒരു എസ്യുവിയാണ്. നിലവിൽ ഇന്ത്യയിൽ വാഹനങ്ങൾക്ക് സെസ് ചുമത്തുന്നുണ്ട്. വാഹനങ്ങൾക്ക് നിലവിലുള്ള ജിഎസ്ടി നികുതിക്ക് പുറമെയാണ് ഈ നികുതി.
വാഹനത്തിന്റെ തരം അനുസരിച്ച് ഒരു ശതമാനം മുതൽ 22 ശതമാനം വരെയാണ് സെസ് ഈടാക്കുന്നത്. ചില കാറുകൾ ഇതിനകം 22 ശതമാനം സെസോടെ വിൽക്കുന്നതിനാൽ ഈ കാറുകളെ നിലവിലെ നിർദേശങ്ങൾ ബാധിക്കില്ല. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും ഈ സെസ് ബാധകമല്ല.
ടൊയോട്ട ഇന്നോവ, കിയ കാരൻസ് എംപിവികളെ ഇനി മുതൽ ജിഎസ്ടി കൗൺസിൽ വലിയ യൂട്ടിലിറ്റി വാഹനങ്ങളായി കണക്കാക്കുകയും 22 ശതമാനം അധിക സെസ് ഈടാക്കുകയും ചെയ്യും. ഇതിനാൽ തന്നെ ഈ കാറുകളുടെ വില കൂടാനാണ് സാധ്യത. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഇൻവിക്റ്റോ എംപിവിയുടെ വില വർദ്ധിക്കാൻ സാധ്യതിയില്ല.