ഖത്തറിലെ കാലാവസ്ഥാ മാറ്റം; പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദ്ദേശം

കഴിഞ്ഞ തണുപ്പ് കാലത്ത് ഖത്തറില്‍ നിരവധി പേരില്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ അടിയന്തിര ചികിത്സ നല്‍കുകയായിരുന്നു.

Update: 2018-11-07 20:35 GMT
Advertising

ഖത്തറില്‍ തണുപ്പ് കാലം മുന്നില്‍ കണ്ട് ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരൊക്കെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പകര്‍ച്ചവ്യാധികളുമായി ആശുപത്രിയിലെത്തുന്നവരില്‍ നിന്നും മറ്റ് രോഗികളിലേക്ക് കൂടി രോഗം പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗാവസ്ഥയിലുള്ള മുഴുവന്‍ ആളുകളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസ്ല‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

Full View

കഴിഞ്ഞ തണുപ്പ് കാലത്ത് ഖത്തറില്‍ നിരവധി പേരില്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ അടിയന്തിര ചികിത്സ നല്‍കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമമാക്കി

Tags:    

Similar News