സൗദിയില്‍ മലയാളിയുടെ മൃതദേഹം ഒന്നരമാസമായി മോര്‍ച്ചറിയില്‍

ദമ്മാം അല്‍ഖോബരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി ആല്‍ബര്‍ട്ട്. ഒന്നര മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട് മരിച്ചത്.

Update: 2018-07-04 06:00 GMT
Advertising

കമ്പനി ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ സൗദിയിലെ ദമ്മാമില്‍ മലയാളിയുടെ മൃതദേഹം ഒന്നര മാസമായി മോര്‍ച്ചറിയില്‍. മരണമടഞ്ഞ കൊല്ലം മാങ്ങാട് സ്വദേശി ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹമാണ് അനിശ്ചിതാവസ്ഥയിലായത്. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ദമ്മാം അല്‍ഖോബരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി ആല്‍ബര്‍ട്ട്. ഒന്നര മാസം മുമ്പ് ഹൃദയാഘാതമുണ്ടായി ആല്‍ബര്‍ട്ട് മരിച്ചു. മരിക്കുന്ന സമയത്ത് പതിമൂന്ന്‍ മാസത്തെ ശമ്പള കുടിശികയും, 28 വര്‍ഷത്തെ സര്‍വീസ് തുകയും ലഭിക്കാനുണ്ട് ഇദ്ദേഹത്തിന്. സൌദി ചട്ടമനുസരിച്ച് മരിച്ചയാളുടെ എല്ലാ ബാധ്യതകളും കമ്പനി കൊടുത്തു തീർത്താലേ മൃതദേഹത്തിന്
എക്സിറ്റ് ലഭ്യമാകുകയുള്ളൂ. ഇതാണ് വിനയായത്.

മൃതദേഹം നാട്ടില്‍ അയക്കുന്നതിനു വേണ്ട മറ്റു നടപടികള്‍ എല്ലാം പൂർത്തിയായിട്ടുണ്ട്. പക്ഷേ ആല്‍ബര്‍ട്ടിനുള്ള കുടിശ്ശിക ഇന്ത്യന്‍ എംബസ്സിയെ ഏല്‍പ്പിക്കണം. നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഒന്നരമാസമായി കാത്തിരിപ്പിലാണ് ആല്‍ബര്‍ട്ടിന്റെ ബന്ധുക്കള്‍.

റിയാദിലുള്ള ആന്റണിയുടെ സഹോദരന്‍ മുഖ്യമന്ത്രി, നിയമ സഭാസ്
പീക്കർ, നോർക്ക, ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം
തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും ആല്‍ബര്‍ട്ടിനായി കാത്തിരിക്കുകയാണ് നാട്ടില്‍.

Full View
Tags:    

Similar News