സ്വദേശിവത്കരണം; ചെറുപ്പക്കാര്‍ക്ക് അവസരം ഒരുങ്ങുന്നു; അതിവേഗ വിസകള്‍ വരുന്നു

സ്വദേശിവത്കരണ പ്രഖ്യാപനം വന്നെങ്കിലും കഴിവുള്ള ചെറുപ്പക്കാര്‍‌ക്ക് സൗദിയില്‍ അവസരങ്ങള്‍ ഉണ്ടാകും. രാജ്യത്ത് വരാനിരിക്കുന്ന വന്‍കിട പദ്ധതികളിലും ചെറുപ്പക്കാരെയാണ് സൗദിക്ക് വേണ്ടത്.

Update: 2018-10-01 19:46 GMT
സൌദിയിലെ സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍
Advertising

സ്വദേശിവത്കരണ പ്രഖ്യാപനം വന്നെങ്കിലും കഴിവുള്ള ചെറുപ്പക്കാര്‍‌ക്ക് സൗദിയില്‍ അവസരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതികളില്‍‌ ഇക്കാര്യം പറയുന്നുണ്ട്. രാജ്യത്ത് വരാനിരിക്കുന്ന വന്‍കിട പദ്ധതികളിലും ചെറുപ്പക്കാരെയാണ് സൗദിക്ക് വേണ്ടത്.

ആശങ്ക പടര്‍ത്തിയ തൊഴില്‍ മന്ത്രായ പ്രഖ്യാപനത്തിനിടയിലും പ്രതീക്ഷിക്കാന്‍ വകയുണ്ട് പ്രവാസി ചെറുപ്പക്കാര്‍ക്ക്. ഇത് സംബന്ധിച്ച സൂചനയുണ്ട് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍. അതിവേഗത്തില്‍ ലഭിക്കുന്ന വിസകള്‍ കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനം. തൊഴില്‍ നൈപുണ്യം ആവശ്യമുള്ള മേഖലയിലേക്കാകും ഇത്. മികച്ച വിദ്യാഭ്യാസവും കഴിവുമുളള ചെറുപ്പക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഔട്ട് സോഴ്സിങിനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നു 68 ഇന പദ്ധതി. ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തിയാകും തീരുമാനം നടപ്പാക്കുക. ജനുവരി വരെ വിവിധ തസ്തികകള്‍ സ്വദേശിവത്കരണത്തിന് വിധേയമാകുന്നുണ്ട്.

എന്നാല്‍ വന്‍കിട പദ്ധതികളാണ് വിദേശ കമ്പനികള്‍‌ അടുത്ത വര്‍‌ഷം മുതല്‍‌ രാജ്യത്ത് നടപ്പാക്കുന്നത്. ഇതില്‍ വിദേശികള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി പറഞ്ഞിരുന്നു. ഇത് കൂടി മുന്‍കൂട്ടി കണ്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതികള്‍.

Full View
Tags:    

Similar News