മുഹമ്മദ് ബിൻ സൽമാനാണ് ഖശോഗിയെ കൊല്ലാൻ ഉത്തരവിട്ടതെന്ന വാദം വ്യാജം- സൗദി അറേബ്യ
സി.ഐ.എയുടെ കണ്ടെത്തലുകള്‍ പരിശോധിക്കുമെന്നും സൌദിയോടുള്ള കടപ്പാട് മറക്കാനാകില്ലയെന്നും അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞു.
സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖശോഗിയുടെ മരണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സൌദി അറേബ്യ. സി.ഐ.എയുടെ കണ്ടെത്തലുകള്‍ പരിശോധിക്കുമെന്നും സൌദിയോടുള്ള കടപ്പാട് മറക്കാനാകില്ലയെന്നും അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞു. ഇതിനിടെ ഖശോഗിയുടെ വീട്ടിലേക്ക് പ്രമുഖര്‍ അനുശോചനവുമായെത്തി.
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് സി.ഐ.എ കണ്ടെത്തിയെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കളവാണെന്ന നിലപാടിലാണ് സൌദി അറേബ്യ. കിരീടാവകാശിയെ കേസിലേക്ക് വഴിച്ചിഴക്കുന്നത് രാഷ്ട്രീയ പേരിതമാണെന്നും സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞിരുന്നു. സി.ഐ.എ കണ്ടെത്തല്‍ പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സൌദി ഏറെ കടപ്പാടുള്ള രാജ്യമാണ്.
ഖശോഗി വധവുമായി ബന്ധപ്പെട്ട് വാഷിങ്ടൺ പോസ്റ്റിൽ വന്ന വാർത്ത തെറ്റാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ. സൌദി ഭരണാധികാരി സല്‍മാല്‍ രാജാവിന്റെ മകനാണ് ഖാലിദ്. ഖശോഗിയോട് തുർക്കിയിലേക്ക് പോകാൻ താൻ ഫോണിൽ പറഞ്ഞുവെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.
സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സഹോദരൻ കൂടിയായ ഇദ്ദേഹം ഖശോഗിയോട് തുർക്കിയിലേക്ക് പോവാൻ ആവശ്യപ്പെട്ടെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഇതിന്റെ തെളിവുകൾ സി.ഐ.എക്ക് ലഭിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റില്‍ വന്നു. ഇതിനെ അപ്പടി നിഷേധിച്ചാണ് ഖാലിദ് ബിൻ സൽമാൻ രംഗത്തെത്തിയത്. ഖശോഗിയോട് തുർക്കിയിലേക്ക് പോകാൻ താൻ ഫോണിൽ പറഞ്ഞിരുന്നുവെന്ന വിവരം തെറ്റാണ്. അദ്ദേഹത്തോട് തുർക്കിയിലേക്ക് പോവാൻ ഉപദേശിക്കണ്ട ഒരു കാര്യവും തനിക്കില്ല.
2017 ഒക്ടോബർ 26 ന് ശേഷം ഖശോഗിയുമായി യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ല. യു.എസിലെ സൗദി എംബസി വക്താവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പുറത്തു വന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പുറത്തുവിടണമെന്ന് യു.എസ് ഗവൺമെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം മാത്രമല്ല ഗുരുതരമാണെന്നും നിഷേധക്കുറിപ്പിൽ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു.
ഇതിനിടെ ഖശോഗിയുടെ ജിദ്ദയിലെ വീട്ടിലേക്ക് അനുശോചനവുമായി പ്രമുഖരെത്തി. ബ്രിട്ടണ്‍, അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍മാരും ഖശോഗിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം മക്ക മദീന ഹറമുകളില്‍ ഖശോഗിക്കായി പ്രാര്‍ഥനയും മയ്യിത്ത് നമസ്കാരവും നടന്നിരുന്നു.