സൗദിയില്‍ ബിസിനസ് മേഖലയിലും വനിതകള്‍ കുതിക്കുന്നു

വനിതകളെ നേതൃനിരയിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി വരുന്നതായും സൗദി മന്ത്രാലയം പറഞ്ഞു

Update: 2019-02-15 18:54 GMT
Advertising

സൗദിയില്‍ ബിസിനസ് രംഗത്തും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആറ് ലക്ഷം വനിതകള്‍ സൗദിയിലെ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടുന്നതാണ് പുതിയ കണക്കുകള്‍.

സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ അസിസ്റ്റന്റ് ഡയറക്ടര്‍ നവാല്‍ അല്‍ ളുബൈബാന്‍ ആണ് ഇകാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിത്യസ്ത മേഖലകളിലെ വിവിധ സംരഭങ്ങളിലായി അറ് ലക്ഷം വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ആയിരക്കണക്കിന് പേര്‍ നേതൃപരമായ പങ്കാണ് വഹിച്ച് കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതാ ശാക്തീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവാല്‍.

തൊഴില്‍ രംഗത്ത് വനിതകളുടെ പ്രാധിനിത്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. ഒപ്പം വനിതകളെ നേതൃനിരയിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി വരുന്നതായും അവര്‍ പറഞ്ഞു.

തൊഴില്‍ മേഖലയില്‍ വനിതകളുടെ കഴിവ് മികച്ചതാണെന്നും ഇത് മന്ത്രാലയം നടത്തിയ പഠനത്തിലൂടെ അവര്‍ തെളിയിച്ചതാണെന്നും നവാല്‍ കൂട്ടി ചേര്‍ത്തു. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 19.8 ശതമാനം വനിതകളാണെന്നും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ മുപ്പത് ശതമാനമായി കുറഞ്ഞതായും നവാല്‍ അല്‍ ളുബൈബാന്‍ പറഞ്ഞു.

Tags:    

Similar News