ബിഹാറിലെ ജാതി സർവേ റിപ്പോർട്ട്, മഹാരാഷ്ട്രയില്‍ വീണ്ടും കൂട്ടമരണം,'ലിയോ' ട്രെയിലർ; Twitter Trendings
ബിഹാറിലെ ജാതി സർവേ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്കക്കാരാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍
ബിഹാറില്‍ പിന്നാക്കക്കാര്‍ 63%; ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ് സർക്കാർ
ബിഹാറിലെ ജാതി സർവേ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്കക്കാരാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് ബീഹാറിലെ ജാതി സർവേ പുർത്തിയായത്. നേരത്തെ ജാതി സർവേ റിപ്പോർട്ട് പുറത്തു വിടുമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടിരുക്കുന്നത്. 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗത്തിലാണ്. 27 ശതമാനം പേർ പിന്നാക്ക വിഭാഗത്തിലാണ്. 9.65 ശതമാനം എസ്.സി വിഭാഗവും, 1.68 ശതമാനം എസ്.ടി വിഭാഗവുമാണ്. 15.52 ശതമാണ് ജനറൽ വിഭാഗം 15.52 ശതമാണ്.
'ലിയോ' ട്രെയിലർ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഏത് ചിത്രത്തിനാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് വിജയ് ചിത്രം ലിയോ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യന്ന ചിത്രം ഒക്ടോബർ 19നാണ് തിയറ്ററിലെത്തുന്നത്. മാസ്റ്ററിന് ശേഷം വിജയ്- ലോകി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന ആ അപ്ഡേഷന്‍ എത്തി. ചിത്രത്തിന്‍റെ ട്രെയിലർ ഒക്ടോബർ അഞ്ചിനെത്തും. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്.
എഎഫ്സി കപ്പ്; ഇഞ്ചുറി ടൈം വിന്നറുമായി കമ്മിൻസ്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് മോഹൻ ബഗാൻ
ഇഞ്ചുറി ടൈമിൽ സഹലിന്റെ അസിസ്റ്റിൽ നിന്നും ജെസൻ കമ്മിങ്‌സ് വല കുലുക്കിയപ്പോൾ, എഎഫ്സി കപ്പിൽ തുടർ ജയവുമായി മോഹൻ ബഗാന്റെ കുതിപ്പ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ മാസിയക്കെതിരെ ജയം കുറിച്ചത്. ടീമിന്റെ രണ്ടു ഗോളുകളും കമ്മിങ്‌സ് സ്വന്തം പേരിൽ കുറിച്ചു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.
ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; വനിതാ ലോങ്ങ് ജംപിൽ മലയാളിയായ ആൻസി സോജന് വെള്ളി
ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ങ് ജംപിൽ മലയാളിയായ ആൻസി സോജന് വെള്ളി. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ 6.13ൽ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമത്തെ ശ്രമത്തിലാണ് ആൻസി 6.63 എന്ന മികച്ച ദുരത്തിലെത്തിയത്. ഇന്നലെ പുരുഷമാരുടെ ലോങ് ജംബിൽ എം. ശ്രീശങ്കർ വെള്ള നേടിയിരുന്നു.
ലോകകപ്പ്: ഇന്ത്യ ചൊവ്വാഴ്ച നെതർലാൻഡ്‌സിനെ നേരിടും
ഏകദിന ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യൻ ടീമിനു പരിശീലനത്തിനുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച. മഴ ചതിച്ചില്ലെങ്കിൽ ഇന്ത്യ ചൊവ്വാഴ്ച നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം.കഴിഞ്ഞദിവസം വരെ ഭീഷണിയായി തുടർന്നെങ്കിലും തിങ്കളാഴ്ച മഴ മാറിനിന്നതോടെ ചൊവ്വാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സുവര്‍ണ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി
ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ രണ്ടു ദിവസം സേവനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് രാഹുലെത്തിയത്. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളെപോലും അറിയിക്കാതെയുള്ള സ്വകാര്യസന്ദര്‍ശനമായിരുന്നു രാഹുലിന്‍റേത്.
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.മതിയായ ചികിത്സയും മരുന്നും നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
വന്ദേഭാരത് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം
ഉദയ്പർ- ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. സെമി ഹൈ സ്പീഡ് ട്രെയിൻ സഞ്ചരിക്കുന്ന പാളത്തിൽ കല്ലുകളും മറ്റു വസ്തുക്കളും കയറ്റി വച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ പാളത്തിലെ കല്ലുകൾ ലോകോ പൈലറ്റ് കണ്ടതോടെ വൻ അപകടം ഒഴിവായി. ഗാംഗ്ര- സോനിയാന സെക്ഷനിലെ പാളത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. റെയിൽവേ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.