കലോത്സവ വേദിയിൽ ഫോട്ടോയെടുത്ത് സമ്മാനം നേടാൻ അവസരവുമായി മീഡിയവൺ
മീഡിയവണിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവർക്കായിരിക്കും സമ്മാനം നൽകുക.
Update: 2025-01-04 08:03 GMT
തിരുനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഫോട്ടോയെടുത്ത് സമ്മാനം നേടാൻ അവസരമൊരുക്കി മീഡിയവൺ. കലോത്സവ വേദി ഒന്നിൽ സജ്ജീകരിച്ച മീഡിയവൺ സ്റ്റുഡിയോയിലെ ഫ്രെയിമിൽ ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ടു പേർക്കാണ് ഓരോ ദിവസവും സമ്മാനം നൽകുക. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മീഡിയവണിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ ആയ @mediaonetv.in മെൻഷൻ ചെയ്യുകയും #kalkalokala ഹാഷ് ഗാട് നൽകുകയും വേണം. മീഡിയവണിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവർക്കായിരിക്കും സമ്മാനം നൽകുക.