കൊഹ്‍ലിയെ സച്ചിനോട് താരതമ്യം ചെയ്യുന്നത് അന്യായമെന്ന് യുവരാജ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്സ്‍മാന്‍മാരില്‍ സ്ഥിരത നിലനിര്‍ത്തുന്നവരില്‍ മറ്റാരേക്കാളും വിരാട് കൊഹ്‍ലി മുന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്സ്‍മാന്‍മാരില്‍ സ്ഥിരത നിലനിര്‍ത്തുന്നവരില്‍ മറ്റാരേക്കാളും വിരാട് കൊഹ്‍ലി മുന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ശരാശരി കണക്കില്‍, കുറഞ്ഞ പന്തില്‍ നിന്നു കൂടുതല്‍ റണ്‍സ് നേടുന്നതില്‍ കൊഹ്‍ലിയെ വെല്ലാന്‍ നിലവില്‍ തത്കാലം മറ്റാരുമില്ലെന്നതും തര്‍ക്കമില്ലാത്ത കാര്യം. കൊഹ്‍ലിയുടെ തകര്‍പ്പന്‍ ഫോം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പരിക്കുകളും കൊഹ്‍ലിയെ തൊടാന്‍ മടിക്കുന്നു. ശാരീരിക ക്ഷമതയും ഉയര്‍ന്ന തലത്തില്‍ തന്നെ.
റണ്‍സ് മിഷീന്‍ എന്ന വിശേഷണം കൊഹ്‍ലിക്ക് ചാര്‍ത്തി നല്‍കിയതു മുതല്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതാണ് ഇതിഹാസ താരം സച്ചിനോടു വിരാടിനെ ഉപമിക്കാന്‍. സച്ചിന്റെ റെക്കോര്‍ഡുകള്‍ കൊഹ്‍ലിയെ കൊണ്ട് തകര്‍ക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെയും നിരീക്ഷകരുടെയും പ്രതീക്ഷ. ഇതൊക്കെയാണെങ്കിലും കൊഹ്‍ലിയെ സച്ചിനോടു ഉപമിക്കുന്നത് കുറച്ച് അന്യായമാണെന്നാണ് യുവരാജ് സിങിന്റെ പക്ഷം. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍ തന്നെയാണ് കൊഹ്‍ലി. ഇക്കാര്യത്തില്‍ യുവിക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ സച്ചിനുമായി ഈ ഡല്‍ഹി താരത്തെ ഉപമിക്കുന്നത് അത്ര നന്നല്ലെന്നാണ് യുവി പറയുന്നത്.
തന്റെ ഇതിഹാസ പരമ്പര എഴുതാന്‍ സച്ചിനെടുത്ത കഠിനപ്രയത്നങ്ങളെ നിസാരവത്കരിക്കരുതെന്നും യുവി പറയുന്നു. കൊഹ്‍ലിയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സുമാണ് ഈ തലമുറയിലെ സൂപ്പര്‍ താരങ്ങള്‍. കൊഹ്‍ലിക്ക് സച്ചിനെ പോലെ ഇതിഹാസ തലത്തിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവി പറഞ്ഞു. സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന നാഴികകല്ല് കൊഹ്‍ലിക്ക് ഇനിയും വളരെ ദൂരെയാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.