ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ ആരാണെന്ന് അറിയാമോ ? യുവി വെളിപ്പെടുത്തുന്നു

Update: 2017-08-06 07:49 GMT
Editor : Alwyn K Jose
ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ ആരാണെന്ന് അറിയാമോ ? യുവി വെളിപ്പെടുത്തുന്നു
ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ ആരാണെന്ന് അറിയാമോ ? യുവി വെളിപ്പെടുത്തുന്നു
AddThis Website Tools
Advertising

വര്‍ഷാവര്‍ഷം കോടികള്‍ പരസ്യവരുമാനമായി വാരിക്കൂട്ടുന്ന താരം. കൈ നിറയെ പണം കിട്ടുമ്പോള്‍ ഈ താരങ്ങളൊക്കെ വലിയ ദൂര്‍ത്തായിരിക്കും കൊണ്ടാടുകയെന്നാണ് പലരുടെയും ധാരണ.

കളിക്കളത്തിനകത്തും പുറത്തും ഗ്ലാമര്‍ താരമാണ് വിരാട് കൊഹ്‍ലി. വിപണി മൂല്യത്തില്‍ ഏറ്റവും തിളക്കമുള്ള താരങ്ങളിലൊരാള്‍. വര്‍ഷാവര്‍ഷം കോടികള്‍ പരസ്യവരുമാനമായി വാരിക്കൂട്ടുന്ന താരം. ഈ കിട്ടുന്ന പണമൊക്കെ കൊഹ്‍ലി എങ്ങനെ ചെലവഴിക്കുമെന്ന് ആയിരിക്കും ചിലരുടെയെങ്കിലും സംശയം. കൈ നിറയെ പണം കിട്ടുമ്പോള്‍ ഈ താരങ്ങളൊക്കെ വലിയ ദൂര്‍ത്തായിരിക്കും കൊണ്ടാടുകയെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇവരില്‍ മിക്കവരും പിശുക്കിന്റെ ആശാന്‍മാരായിരിക്കും എന്നതാണ് വസ്തുതയെന്ന് യുവരാജ് സിങ് പറയുന്നു. ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്റെ പേര് വെളിപ്പെടുത്തുകയാണ് യുവരാജ് സിങ്. അത് മറ്റാരുമല്ല, വിരാട് കൊഹ്‍ലി തന്നെ. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവിയുടെ ഈ കൌതുകം നിറഞ്ഞ വെളിപ്പെടുത്തല്‍.

കൊഹ്‍ലിയാണ് ഏറ്റവും വലിയ പിശുക്കന്‍. കൊഹ്‍ലിയുമായി എപ്പോഴൊക്കെ പുറത്ത് കറങ്ങാന്‍ പോയിട്ടുണ്ടോ, അപ്പോഴൊക്കെ പണം മുടക്കേണ്ടി വരുന്നത് താനായിരിക്കും. കൊഹ്‍ലിയെ കൊണ്ട് ചെലവ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയമായിരുന്നു ഫലമെന്നും യുവി പറയുന്നു. കൊഹ്‍ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ മറ്റൊരു പിശുക്കന്‍ ആശിഷ് നെഹ്‌റയാണ്. വിവാഹം കഴിഞ്ഞതോടെ, ഭാര്യയും കുട്ടിയുമൊക്കെ ആയതിനാല്‍ ഇനി കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് നെഹ്‌റ അടിക്കടി പറയാറുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. ചില മുതിര്‍ന്ന താരങ്ങളും ലോകോത്തര പിശുക്കന്‍മാരാണെന്നും എന്നാല്‍ ഇവരുടെയൊക്കെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും യുവി പറഞ്ഞു. ഗാംഗുലി, സച്ചിന്‍, ദ്രാവിഡ് എന്നിവരില്‍ ആരെങ്കിലും പിശുക്കന്‍മാരാണോയെന്ന അവതാരകന്റെ ചോദ്യത്തിന്, അടുത്ത ചോദ്യത്തിലേക്ക് പോകാമെന്നായിരുന്നു യുവിയുടെ മറുപടി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News