50ാം ടെസ്റ്റ് അവിസ്മരണീയമാക്കി കോഹ്‍ലി
ഇരുപത്തിയെട്ടുകാരനായ കോഹ്‍ലി 3700 റണ്‍സിലധികം നേടിയപ്പോള്‍ ജോ റൂട്ട് നേടിയത് 4231 റണ്‍സാണ്
വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റ് പ്രത്യേകത നിറഞ്ഞതാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടേയും ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേയും അന്‍പതാം ടെസ്റ്റാണിത്. സെഞ്ച്വറിയുമായി അന്‍പതാം ടെസ്റ്റ് വിരാട് കോഹ്‍ലി അവിസ്മരണീയമാക്കി. വര്‍ത്തമാന ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍മാരാണ് വിരാട് കോഹ്‍ലിയും ജോ റൂട്ടും. കണക്കുകളില്‍ കോഹ്‍ലിയേക്കാള്‍ ജോ റൂട്ടിനാണ് നേരിയ മുന്‍തൂക്കം.
ഇരുപത്തിയെട്ടുകാരനായ കോഹ്‍ലി 3700 റണ്‍സിലധികം നേടിയപ്പോള്‍ ജോ റൂട്ട് നേടിയത് 4231 റണ്‍സാണ്. കോഹ്‍ലി 5 തവണ നോട്ടൌടയപ്പോള്‍ ജോ റൂട്ട് 11 തവണ നോട്ടൌട്ടായി. റൂട്ടിന്‍റെ റണ്‍സ ശരാശരി 53.55 ആണ്. കോഹ്‍ലിയുടേത് 46.11 വും. കോഹ്‍ലി 14 സെഞ്ച്വറി നേടിയപ്പോള്‍ റൂട്ടിന്റെ അക്കൌണ്ടിലുളളത് 11 എണ്ണം മാത്രം. അര്‍ധ സെഞ്ച്വറിയില്‍ മുന്‍തൂക്കം റൂട്ടിന് തന്നെ. 23 എണ്ണം. ഇന്ത്യന്‍ നായകന്റേത് 12 അര്‍ധ ശതകങള്‍. എന്നാല്‍ അന്‍പതാമത്തെ ടെസ്റ്റില്‍ കോഹ്‍ലി നിറഞ്ഞാടി. ആദ്യ ഇന്നിങ്സില്‍ 151 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് കോഹ്‍ലി. ഇനി ജോ റൂട്ടും സെഞ്ച്വറി നേടിയാല്‍ അപൂര്‍വത നിറഞ്ഞതാവും വിശാഖപട്ടണം ടെസ്റ്റ്.