ഓരോ മത്സരവും നോക്കൌട്ടിന് സമമെന്ന് നെഹ്‍റ
ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റാഗ്രാമിലോ തനിക്ക് അക്കൌണ്ടില്ലെന്നും പത്രങ്ങള്‍ വായിക്കുന്ന പതിവില്ലെന്നും...
ട്വന്‍റി20 ലോകകപ്പിലെ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്നും നോക്കൌട്ടിന് സമമാണെന്നും ഇന്ത്യയുടെ പേസ് ബൌളര്‍ ആശിഷ് നെഹ്‍റ. ഒരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലെത്തുക എന്നതിനാല്‍ കളി കഠിനമാണ്. മൂന്നു മത്സരങ്ങള്‍ ജയിച്ചാലും ഒരു പക്ഷേ സെമി കാണാതെ പുറത്തായെന്ന് വന്നേക്കാം. അതുകൊണ്ടു തന്നെ ഓരോ മത്സരവും ഒരു നോക്കൌട്ടാണ്. പിഴവുകള്‍ക്ക് ഇവിടെ ചെറുതല്ലാത്ത വിലയാണുള്ളത്. ഇന്ത്യന്‍ ടീം ഇപ്പോള്‍ നല്ല മാനസികാവസ്ഥയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്വന്‍റി20യില്‍ നല്ല പ്രകടനമാണ് നമ്മുടേത്. ലോക ജേതാക്കളാകാനുള്ള ത്രാണി ടീം ഇന്ത്യക്കുണ്ട്. ഇതിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ വിജയം ഉറപ്പാണ്.
താന്‍ പഴയ സ്കൂളിലെ ഒരു വിദ്യാര്‍ഥിയാണെന്നും പഴയ നോക്കിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞ നെഹ്‍റ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റാഗ്രാമിലോ തനിക്ക് അക്കൌണ്ടില്ലെന്നും പത്രങ്ങള്‍ വായിക്കുന്ന പതിവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ട്വന്‍റി20യില്‍ ഇന്ത്യ - ബംഗ്ലാദേശ് പോര് കനക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നെഹ്റ