ധോണിയെ പുറത്താക്കിയ യുവരാജിന്റെ ആഘോഷം വൈറലാകുന്നു

Update: 2018-05-14 12:42 GMT
Editor : admin
ധോണിയെ പുറത്താക്കിയ യുവരാജിന്റെ ആഘോഷം വൈറലാകുന്നു
ധോണിയെ പുറത്താക്കിയ യുവരാജിന്റെ ആഘോഷം വൈറലാകുന്നു
AddThis Website Tools
Advertising

എംഎസ് ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സ് ഐപിഎല്ലില്‍ ഉദിച്ചുയരും മുമ്പ് കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.

എംഎസ് ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സ് ഐപിഎല്ലില്‍ ഉദിച്ചുയരും മുമ്പ് കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്നലെ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനോടും കൂടി തോറ്റതോടെയാണ് ഐപിഎല്ലില്‍ നിന്നു പുറത്താകുന്ന ആദ്യ ടീം എന്ന ദുഷ്‍പേര് ധോണിയുടെ പൂനെയ്ക്കു സ്വന്തമായത്. വിജയം കൈ എത്തിപ്പിടിക്കാവുന്ന ദൂരത്തു നിന്നു യുവരാജ് സിങിന്റെ മിന്നല്‍ സ്റ്റമ്പില്‍ വിക്കറ്റു നഷ്ടപ്പെട്ട് പൂനെ നായകന്‍ ധോണി മടങ്ങിയതോടെയാണ് നവാഗത ടീമിന്റെ പുറത്താകലും സംഭവിച്ചത്. അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ധോണിയുടെ വേഗത്തിനും മുമ്പ് യുവിയുടെ കൈകള്‍ സ്റ്റമ്പ് തെറിപ്പിച്ചത്. നെഹ്റയുടെ ഓവറില്‍ നാലാമത്തെ പന്ത് സിക്സറിനു പറത്തി ആക്രമണ വീര്യം പുറത്തെടുത്ത ധോണി, ഒരിക്കല്‍ കൂടി ബെസ്റ്റ് ഫിനിഷര്‍ പേര് ഉറപ്പിക്കാമെന്ന് കരുതിയിടത്തു നിന്നാണ് യുവി റണ്ണൌട്ടാക്കിയത്. തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട പന്ത് സ്രാന്‍ യുവിയിലേക്ക് എത്തിച്ചു. അണുവിട തെറ്റാതെ യുവി വിക്കറ്റെടുക്കുകയും ചെയ്തു. വിജയം പിടിച്ചടക്കിയ സന്തോഷം യുവി ആഘോഷിച്ചത് കമന്റേറ്റര്‍മാരുടെ ഇടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ധോണിയുടെ വിക്കറ്റെടുത്ത ശേഷം മൈതാനത്ത് ആര്‍ക്കും പിടികൊടുക്കാതെ ഓടിനടന്നാണ് യുവി ആഘോഷിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News