Writer - ജഹാൻ പെരേര
Executive Director, National Peace Council of Sri Lanka.
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ തോറ്റതിന്റെ നിരാശയിലും കാസര്‍കോടുകാര്‍ക്ക് മുഹമ്മദ് റാഫിയുടെ ഗോള്‍ ഏറെ ആഹ്ലാദം പകര്‍ന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ തോറ്റതിന്റെ നിരാശയിലും കാസര്‍കോടുകാര്‍ക്ക് മുഹമ്മദ് റാഫിയുടെ ഗോള്‍ ഏറെ ആഹ്ലാദം പകര്‍ന്നു. റാഫിയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് കിരീടം ഉയര്‍ത്തുമെന്ന സ്വപ്നത്തില്‍ അവസാന നിമിഷം വരെ ആവേശത്തിലായിരുന്നു കാസര്‍കോട്ടെ കളിപ്രേമികള്‍.
തൃക്കരിപ്പൂര്‍ ഗ്രാമത്തിന്റെയും റസീന മന്‍സിലിന്റെയും പ്രാര്‍ഥന ദൈവം കേട്ടു. ഫൈനലില്‍ തന്റെ മകന്‍ മികച്ച ഫോം വീണ്ടെടുക്കുമെന്ന മുഹമ്മദ് റാഫിയുടെ ഉപ്പയുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. 37 ആം മിനിറ്റില്‍ മുഹമ്മദ് റാഫിയുടെ ബൂട്ടിലൂടെ കേരളം ആദ്യം ഗോള്‍ നേടിയത് മുതല്‍ കേരളത്തിന്റെ വിജയത്തിനായി ഇവര്‍ ക്ഷമയോടെ കാത്തിരുന്നു. വിജയം കൈവിട്ടപ്പോഴും കാസര്‍കോട്ടുകാര്‍ക്ക് ആഹ്ലാദം പകര്‍ന്നതും കളിയുടെ 37ആം മിനിറ്റിലെ ഗോള്‍ തന്നെയായിരുന്നു.
കാസര്‍കോട്ടെ മിക്ക ഗ്രാമങ്ങളും പ്രത്യേക ഗാലറികളില്‍ വലിയ സ്ക്രീനുകള്‍ ഒരുക്കിയാണ് തങ്ങളുടെ ഇഷ്ടതാരത്തിന്റെ കളി കണ്ടത്.