യൂറോ കപ്പ് പോര്‍ച്ചുഗലിന്
ദിമിത്രി പയറ്റിന്റെ ടാക്ലിങിനെ തുടര്‍ന്നുണ്ടായ പരിക്കിനെ തുടര്‍ന്ന് 23ാം മിനിറ്റില്‍ റൊണാള്‍ഡോക്ക് കളിക്കളം വിടേണ്ടി വന്നു.
ഫ്രാന്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് യൂറോകപ്പ് കിരീടം. പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. അധിക സമയത്തിലെ രണ്ടാം പകുതിയില്‍ സാഞ്ചസിനു പകരക്കാരനായിറങ്ങിയ എഡര്‍ നേടിയ ഏക ഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം.യൂറോ കപ്പില്‍ ആദ്യമായാണ് പറങ്കികള്‍ മുത്തമിടുന്നത്. 2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. ഫ്രാന്‍സുമായി നേര്‍ക്കുനേര്‍ വന്ന അവസാന പത്തുമത്സരത്തിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന പേരുദോഷത്തിനു മറുപടിയുമായിരുന്നു പോര്‍ച്ചുഗലിന്റെ ഈ വിജയം.
നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. സ്വന്തം നാട്ടിലെ കാണികള്‍ക്കു മുന്നില്‍ അനേകം സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷമാണു ഫ്രാന്‍സ് ഗോള്‍ വഴങ്ങിയത്. കളിയിലെ ആധിപത്യം ഫ്രാന്‍സിനായിരുന്നു.
ദിമിത്രി പയറ്റിന്റെ ടാക്ലിങിനെ തുടര്‍ന്നുണ്ടായ പരിക്കിനെ തുടര്‍ന്ന് 23ാം മിനിറ്റില്‍ റൊണാള്‍ഡോക്ക് കളിക്കളം വിടേണ്ടി വന്നു.