ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ജീവിക്കാന്‍ ചായക്കടയിലെ പണി തുടരുന്നു

Update: 2018-09-07 10:51 GMT
Advertising

ഏഷ്യന്‍ഗെയിംസില്‍ 15 സ്വര്‍ണ്ണമടക്കം 69 മെഡലുകളുമായി അഭിമാനാര്‍ഹമായ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. പല സംസ്ഥാനങ്ങളും മെഡല്‍ ജേതാക്കള്‍ക്ക് കാഷ് പ്രൈസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നുള്ള ഹരീഷ് കുമാര്‍ ജക്കാര്‍ത്തയില്‍ നിന്നും മടങ്ങിയെത്തി പിതാവിന്റെ ചായക്കടയില്‍ വീണ്ടും സഹായിയായി പണി തുടരുകയാണ്.

കാലുകൊണ്ടുള്ള വോളിബോള്‍ എന്നറിയപ്പെടുന്ന സെപക് ടാക്രോ ഇനത്തിലാണ് ഹരീഷ് കുമാര്‍ വെങ്കലമെഡല്‍ നേടിയത്. 'കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കാന്‍ ചായക്കടയില്‍ സഹായിക്കാറുണ്ട്. എല്ലാദിവസവും ഉച്ചക്ക് രണ്ട് മുതല്‍ ആറ് വരെ പരിശീലനം നടത്തും. പക്ഷേ നല്ല ജോലി ലഭിക്കാതെ എനിക്ക് അധികകാലം മുന്നോട്ട് പോകാനാകില്ല' വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഹരീഷ് പറഞ്ഞു.

എന്റെ പരിശീലകനായ ഹേംരാജ് 2011ലാണ് ഈ കായിക ഇനത്തെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം തന്നെയാണ് സായ് യുമായി ബന്ധപ്പെടുത്തിയതും. സായിയില്‍ നിന്നും കിറ്റുകളും മറ്റു സഹായങ്ങളും ലഭിക്കുന്നുണ്ട്. പരിശീലനം തുടര്‍ന്ന് രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഇനിയും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് കൂട്ടിച്ചേര്‍ക്കുന്നു.

ये भी पà¥�ें- ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ചരിത്ര നേട്ടം

ये भी पà¥�ें- ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് സ്ഥിരം ജോലിയില്ല, കുടുംബം കഴിയുന്നത് കാലിവളര്‍ത്തിയും കൃഷി ചെയ്തും

പരാധീനതകളുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഭക്ഷണവും താമസവും ഉറപ്പിച്ച സര്‍ക്കാരിന് നന്ദി പറയാനും ഈ അവസരത്തില്‍ ഹരീഷിന്റെ മാതാവ് മറന്നില്ല. ചെറുതെങ്കിലും പ്രതിമാസ സാമ്പത്തിക സഹായവും സ്‌പോര്‍ട്‌സ് കിറ്റും നല്‍കുന്നതില്‍ സായിയോടുള്ള നന്ദി ഹരീഷിന്റെ സഹോദരന്‍ ധവാന്‍ മറച്ചുവെക്കുന്നില്ല. എങ്കിലും സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഹരീഷിന് കൂടുതല്‍ തന്റെ കായികയിനത്തില്‍ ശ്രദ്ധിക്കാനാകുമെന്നതും സഹോദരന്‍ മറച്ചുവെക്കുന്നില്ല.

Tags:    

Similar News