മുൻ ഐസിസി അമ്പയർ റൂഡി കോർട്‌സൺ അന്തരിച്ചു

ദക്ഷിണാഫ്രിക്കയിൽ നടന്ന കാർ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

Update: 2022-08-09 16:23 GMT
Advertising

റിവേഴ്‌സ്‌ഡേല്‍: മുൻ ഐസിസി അമ്പയർ റൂഡി കോർട്‌സൺ അന്തരിച്ചു. 73 വയസായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന കാർ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.100 ടെസ്റ്റുകൾ പൂർത്തിയാക്കിയ അപൂർവം ചില അമ്പയർമാരിൽ ഒരാളാണ് കോർട്‌സൺ.

റൂഡി കേർട്‌സണിന്റെ മരണം മകൻ റൂഡി കോർട്‌സൺ ജൂനിയറാണ് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ഗോൾഫ് മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു അപകടമെന്നാണ് പുറത്തു വരുന്ന വിവരം. റൂഡി കോർട്‌സണിന്റെ മരണത്തിൽ പ്രമുഖർ അനുശോചനം അറിയിച്ചു.

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അമ്പയറിങ് കരിയർ

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അമ്പയറിങ് കരിയറിന് ഉടമയായിരുന്നു റൂഡി കേർസ്റ്റൺ.1981ൽ ആരംഭിച്ച കരിയറിൽ 108 ടെസ്റ്റുകളും 209 ഏകദിനങ്ങളുമടക്കം 331ന്ന് മത്സരങ്ങൾ കോർട്ട്‌സൺ നിയന്ത്രിച്ചിട്ടുണ്ട്. സ്റ്റീവ് ബക്നർക്ക് ശേഷം 100ൽ കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിക്കുന്ന അംപയർ എന്ന നേട്ടത്തിലേക്ക് 2009ലാണ് കോർട്‌സൺ എത്തിയത്. 2010ൽ കോർട്‌സൺ വിരമിക്കുകയും ചെയ്തു. ലീഡ്സിൽ പാകിസ്ഥാൻ- ഓസ്ട്രേലിയ ടെസറ്റ് മത്സരമാണ് അദ്ദേഹം അവസാനം നിയന്ത്രിച്ചത്.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News