ഇംഗ്ലണ്ട് കളിക്കാരെ നോട്ടമിട്ട് ഫ്രാഞ്ചൈസികൾ: ഐ.പി.എൽ ലേലത്തിൽ താരമാകാൻ ബെൻസ്റ്റോക്‌സ്
ജോസ് ബട്‌ലറും മികച്ച ഫോമിലാണെങ്കിലും താരത്തെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുണ്ട്
മുംബൈ: അടുത്ത എഡിഷൻ ഐ.പി.എല്ലിനുള്ള ലേലത്തിൽ ഇംഗ്ലീഷ് താരങ്ങൾക്ക് വേണ്ടി ലേലം കൊഴുക്കും. ബെൻസ്റ്റോക്കിന് വേണ്ടി വൻ ലേലമാകും നടക്കുക. ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു സ്റ്റോക്സ്. താരത്തിന്റെ ഒറ്റയാൾ പ്രകടനമാണ് ഇംഗ്ലണ്ടിന് രണ്ടാം ടി20 കിരീടം നേടിക്കൊടുത്തത്.
അലക്‌സ് ഹെയിൽസും അപാരഫോമിലായിരുന്നു. ഇംഗ്ലണ്ടിന്റെ റൺവേട്ടക്കാരിൽ അലക്‌സ് ഹെയിൽസാണ് മുന്നിൽ. ടി20 ലോകപ്പിലെ പ്രകടനം താരത്തിന് ടി20 റാങ്കിങിലും നേട്ടമുണ്ടാക്കി. 12ാം സ്ഥാനത്താണിപ്പോൾ ഹെയിൽസ്. അതേസമയം ഹെയില്‍സ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ജോസ് ബട്‌ലറും മികച്ച ഫോമിലാണെങ്കിലും താരത്തെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുണ്ട്. ആദിൽ റാഷിദും പന്ത് കൊണ്ട് തിളങ്ങിയിരുന്നു. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം.
പേസര്‍ സാം കറനും ഐപില്‍ ലേലത്തില്‍ തിളങ്ങും. എന്നാല്‍ കറന്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. 2021ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലാണ് സ്റ്റോക്സ് ഐപിഎല്‍ കളിച്ചത്. 12.5 കോടി രൂപക്കായിരുന്നു റോയല്‍സ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. എന്നാല്‍ ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണെ സൺറൈസൈഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് സീസണുകളിലായി വില്യംസൺ ഹൈദരാബാദിന്റെ ഭാഗമാണ്. ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ സെമിയിലെത്തിച്ചെങ്കിലും വില്യംസൺ മികച്ച ഫോമിൽ ആയിരുന്നില്ല. ടി20 ശൈലിയിലുള്ള ബാറ്റിങ് അല്ല വില്യംസണിൽ നിന്ന് വരുന്നത്. ഇതും വിമർശനത്തിന് വിധേയമായിരുന്നു. ഡ്വെയിൻ ബ്രാവോ(ചെന്നൈ സൂപ്പർകിങ്‌സ്) മായങ്ക് അഗർവാൾ( പഞ്ചാബ് കിങ്‌സ്) അജിങ്ക്യ രഹാനെ(കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവരെയും ടീമുകൾ റിലീസ് ചെയ്തു.