മുംബൈക്ക് അംബാനിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇലോണ്‍ മസ്ക്കുണ്ടെടാ..! ആര്‍.സി.ബി ആരാധകരുടെ ഈ വാദത്തിന് പിന്നിലെന്ത്?

ബുധനാഴ്​ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക്​ വേണ്ടി ഗ്ലെൻ മാക്​സ്​വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു

Update: 2021-09-30 14:36 GMT
Editor : Roshin | By : Web Desk
Advertising

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളായ ഇലോൺ മസ്​ക്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കാണാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരം ഉണ്ട് എന്നാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരുടെ അവകാശവാദം. 'മാക്​സ്​വെൽ അവശ്വസനീയമായിരുന്നു' എന്ന മസ്കിന്‍റെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ബുധനാഴ്​ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക്​ വേണ്ടി ഗ്ലെൻ മാക്​സ്​വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പുറത്താകാതെ മാക്സ്‍വെല്‍ നേടിയ അര്‍ദ്ദ സെഞ്ച്വറിയാണ് ആര്‍.സി.ബിയെ വിജയത്തിലേക്ക് നയിച്ചത്. അതിന് പിന്നാലെയാണ് Maxwell is incredible എന്ന് മസ്ക് ട്വീറ്റ് ചെയ്തത്.

മുംബൈ ഇന്ത്യൻസിന്​ അംബാനിയുണ്ടെങ്കിൽ ആർ.സി.ബിക്ക്​ ഇലോൺ മസ്​ക്​ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്. എന്നാല്‍ മക്സ്ക് യഥാര്‍ഥത്തില്‍ ക്രിക്കറ്റ് താരം മാക്സ്‍വെല്ലിനെത്തന്നെയാണോ ഉദ്ദേശിച്ചത്?




 


ജെയിംസ് ക്ലർക്ക് മാക്സ്​വെല്ലിനെയായിരുന്നു ഇലോൺ മസ്​ക് തന്‍റെ ട്വീറ്റില്‍ ഉദ്ദേശിച്ചത്​. ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച്​ സ്​പെയ്​സ്​ ഡോട്ട്​ കോം പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു 'മാക്​സ്​വെൽ അവിശ്വസനീയമായിരുന്നു' എന്ന്​ മസ്​ക്​ ട്വിറ്ററിൽ കുറിച്ചത്​. ജെയിംസ് ക്ലർക്ക് മാക്സ്​വെൽ ലോകത്തിന്​ നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന ലേഖനമായിരുന്നു അത്​.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News