ആദ്യ ഓവറിൽ തന്നെ നാല് വിക്കറ്റ്! ഷഹീൻ അഫ്രീദിയുടെ ബൗളിങിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നോട്ടിങാംഷയറിന് വേണ്ടിയാണ് അഫ്രീദി തകർപ്പൻ പ്രകടനം പുറത്തെടുത്തത്

Update: 2023-07-01 13:11 GMT
Editor : rishad | By : Web Desk

ഷഹീന്‍ അഫ്രീദി

Advertising

ലണ്ടൻ: കമന്റേറ്റർമാരെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച് പാക് ബൗളർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നോട്ടിങാംഷയറിന് വേണ്ടിയാണ് അഫ്രീദി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ബിർമിങാം ബിയേഴ്‌സിനെതിരായ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെയാണ് ഷഹീൻ അഫ്രീദി നാല് വിക്കറ്റും വീഴ്ത്തിയത്.

ടി20 ക്രിക്കറ്റിൽ റെക്കോർഡ് സൃഷ്ടിക്കാനും അഫ്രീദിക്കായി. ടി20 ചരിത്രത്തിൽ ആദ്യമാണ് ആദ്യ ഓവറിൽ തന്നെ നാല് വിക്കറ്റ് വീഴുന്നത്. പന്തെടുത്ത അഫ്രീദി ആദ്യ ഓവറിൽ തന്നെ പ്രഹരം തുടങ്ങിയപ്പോൾ ബിയേഴ്‌സ് ബാറ്റർമാർക്ക് ഉത്തരമില്ലായിരുന്നു. അതേസമയം ആദ്യ നാല് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദി സമ്മർദത്തിലാക്കിയെങ്കിലും വാലറ്റത്തിന്റെയും മധ്യനിരയുടെയും ചെറുത്ത് നിൽപ്പിൻ നോട്ടിങാംഷയർ ഉയർത്തിയ വിജയലക്ഷ്യം ബിർമിങാം മറികടക്കുകയായിരുന്നു.

169 റൺസായിരുന്നു വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത്. വൈഡോടെയായിരുന്നു ഷഹീൻ അഫ്രീദിയുടെ തുടക്കം. ആ പന്ത് ബൗണ്ടറി ലൈനിലെത്തി. പിന്നാലെ വന്ന ആദ്യ പന്തിൽ തന്നെ വിക്കറ്റ്. തകർപ്പനൊരു ഇൻസ്വിങർ യോർക്കറിൽ ഓപ്പണറായ ഡേവിസ് ഔട്ട്. ആ പന്തിൽ ഡേവിസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം പന്തിലും വിക്കറ്റ്. മൂന്നാം പന്തിലും നാലാം പന്തിലും ഓരോ റൺസ് വീതം ബാറ്റർമാർ കണ്ടെത്തി. പിന്നാലെ വന്ന രണ്ട് പന്തുകളെയും ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല. നാലാം വിക്കറ്റ് ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിച്ചായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News