ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം; നാളെ ജയിച്ചാൽ ഇന്ത്യക്ക് റെക്കോർഡ്

നിലവിൽ ടി20 ഫോർമാറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്

Update: 2022-06-08 07:12 GMT
Advertising

ന്യൂഡൽഹി: നാളെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി20 മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ്. കഴിഞ്ഞ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ട ശേഷം തുടർച്ചയായ 12 വിജയങ്ങളാണ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ നേടിയിട്ടുള്ളത്. നിലവിൽ അഫ്ഗാനിസ്ഥാന്റെ കയ്യിലാണ് റെക്കോർഡുള്ളത്. എന്നാൽ വ്യാഴാഴ്ച കെ.എൽ രാഹുലിന്റെ നേതൃത്വത്തിലിറങ്ങുന്ന നീലപ്പടക്ക് വിജയിക്കാനായാൽ നേട്ടം കൈവശപ്പെടുത്താം. ന്യൂഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഞ്ചു ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവിൽ ടി20 ഫോർമാറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്.


എന്നാൽ റെക്കോർഡുകൾക്ക് ടീം ഇന്ത്യ ശ്രദ്ധ കൊടുക്കുന്നില്ലെന്നും കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുകയാണ് പ്രധാനമെന്നും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. മത്സരത്തിന് ഒരുങ്ങുകയും പരിശീലിക്കുകയും തന്ത്രങ്ങൾ കൃത്യമായി ഗ്രൗണ്ടിൽ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്നും ദ്രാവിഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി-20 ടീമിനെ കെ എൽ രാഹുൽ നയിക്കുമ്പോൾ ടെസ്റ്റ് ടീമിൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ. ചേതേശ്വർ പൂജരെ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. ടി-20 ടീമിൽ ഉമ്രാൻ മാലികാണ് പുതുമുഖം. എന്നാൽ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ടി-20 ടീമിലേക്ക് ദിനേഷ് കാർത്തിക്, ഹർദിക് പാണ്ഡ്യ എന്നിവരെ മടക്കിവിളിച്ചിരിക്കുകയാണ്. ഋഷഭ് പന്താണ് ടി-20യിൽ വൈസ് ക്യാപ്റ്റൻ. പഞ്ചാബ് കിങ്സിന്റെ പേസർ അർഷ്ദീപ് സിങ് ടി-20 ടീമിലുണ്ട്. ജൂൺ 9ന് ഡൽഹിയിലാണ് ആദ്യ ട്വന്റി20 മത്സരം നടക്കുന്നത് 12, 14, 17, 19 തീയതികളിലാണു മറ്റു മത്സരങ്ങൾ. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിലാണു ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരം നടക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് 2-1ന്റെ ലീഡുണ്ട്. നേരത്തേ മാറ്റിവച്ച മത്സരമാണ് ഇനി നടക്കാനുള്ളത്.


ട്വന്റി20 ഇന്ത്യൻ ടീം- കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.



ടെസ്റ്റ് ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.


If win tomorrow, India will have record for most consecutive T20 wins

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News