ജയിച്ചാൽ പരമ്പര; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

മൂന്നാഴ്ച മുമ്പ് നെതർലൻഡ്‌സിനെതിരായ ഏകദിനത്തിൽ 498 റൺസ് അടിച്ചുകൂട്ടി പരിമിത ഓവർ മത്സരങ്ങളിൽ ഉയർന്ന സ്‌കോർ നേടിയെത്തിയ ഇംഗ്ലണ്ട് ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.

Update: 2022-07-14 04:02 GMT
Advertising

ലോർഡ്‌സ്: ഓവലിലെ തകർപ്പൻ വിജയം നൽകിയ ആവേശത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിന മത്സരത്തിനിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് ജയിച്ചാൽ രോഹിത് ശർമയുടെ സംഘത്തിന് കിരീടം സ്വന്തമാക്കാം. മൂന്നാഴ്ച മുമ്പ് നെതർലൻഡ്‌സിനെതിരായ ഏകദിനത്തിൽ 498 റൺസ് അടിച്ചുകൂട്ടി പരിമിത ഓവർ മത്സരങ്ങളിൽ ഉയർന്ന സ്‌കോർ നേടിയെത്തിയ ഇംഗ്ലണ്ട് ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ 25.2 ഓവറിൽ 110 റൺസിന് ചുരുട്ടിക്കെട്ടി. ഒരു റണ്ണുപോലും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്. 19 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

111 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒറ്റ വിക്കറ്റും നഷ്ടമാവാതെ 18.4 ഓവറിൽ മറികടന്നു. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്. ഏഴു ഫോറും അഞ്ചു സിക്‌സുമടക്കം 58 പന്തിൽ 76 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. നാലു ഫോറുമായി 54 പന്തിൽ 31 റൺസ് നേടിയ ധവാൻ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ബുംറയായിരുന്നു കളിയിലെ താരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News