അവസാന മത്സരത്തിൽ 17 റൺസ് ജയം; വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരി
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 65 റൺസ് നേടിയ സൂര്യകുമാർ യാദവ്, പുറത്താകാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യർ, 34 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ എന്നിവരുടെ മികവിലാണ് ഇന്ത്യ തരക്കേടില്ലാത്ത ടോട്ടൽ കണ്ടെത്തിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 17 റൺസ് ജയവുമായി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. അവസാന മത്സരത്തിൽ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 47 പന്തിൽ 61 റൺസെടുത്തെ നിക്കോളാസ് പുരാനാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 65 റൺസ് നേടിയ സൂര്യകുമാർ യാദവ്, പുറത്താകാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യർ, 34 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ എന്നിവരുടെ മികവിലാണ് ഇന്ത്യ തരക്കേടില്ലാത്ത ടോട്ടൽ കണ്ടെത്തിയത്. എട്ടു പന്തിൽ നാലു റൺസുമായി ഋതുരാജ് ഗെയ്ക്ക്വാദ് പവലിയനിലേക്ക് തിരിഞ്ഞു നടന്നപ്പോൾ ഇഷാൻ കിഷനും ശ്രേയസ് അയ്യരും(25) ചേർന്ന് ടീമിനെ 50 കടത്തുകയായിരുന്നു. എന്നാൽ ഋതുരാജിന്റെ വിക്കറ്റ് നേടിയ ജേസൺ ഹോൾഡറിന് പിടികൊടുത്ത് ഹൈഡൻ വാൽഷ് ജൂനിയറിന്റെ പന്തിൽ അയ്യരും പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റൻ രോഹിത് ശർമ ഏഴുറൺസ് നേടി ഡൊമിനിക് ഡ്രാക്സിന്റെ പന്തിൽ ബൗൾഡായി. ശേഷം വന്ന സൂര്യകുമാറും വെങ്കിടേഷ് അയ്യരും വിക്കറ്റ് നഷ്ടമാകാതെ കളിക്കുകയായിരുന്നു.
നേരത്തെ ഏകദിന പരമ്പരയിലും ഇന്ത്യ സമ്പൂർണ ജയം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏകദിനങ്ങളിലും ടി20യിലും സമ്പൂർണ ജയം നേടാൻ രോഹിത് ശർമക്ക് കഴിഞ്ഞു.