'ഇന്ത്യയുടെ വാലറ്റം പൊരുതി',ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം
ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ അജിങ്കെ രഹാനെയുടെയും പൂജാരയുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266ൽ എത്തിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266 റൺസിന് ഓൾ ഔട്ട്. ഇതോടെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ രണ്ട് ദിവസത്തിൽ അധികം ബാക്കി നിൽക്കെ 240 റൺസ് വേണം.
ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടിയ അജിങ്കെ രഹാനെയുടെയും പൂജാരയുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266ൽ എത്തിച്ചത്. 2 വിക്കറ്റ് നഷ്ടത്തിൽ 44 എന്ന സ്‌കോറിൽ ഒത്തു ചേർന്ന സഖ്യം 3-ാം വിക്കറ്റിൽ 111 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യയ്ക്കു മത്സരത്തിൽ മേൽക്കൈ നൽകി. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താവാതെ 40 റൺസ് എടുത്ത ഹനുമ വിഹാരിയും 24 പന്തിൽ നിന്ന് 28 റൺസ് എടുത്ത ഷർദുൽ താക്കൂറും മികച്ച പ്രകടനം പുറത്തെടുത്തു.
അവസാന 4 വിക്കറ്റിൽ 82 റൺസ് എടുത്താണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുൻപിൽ മികച്ച സ്കോർ ഉയർത്തിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ റബാഡ, എൻഗിഡി, ജാൻസെൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.