വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും
കൊൽക്കത്തയിൽ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
വിൻഡീസിനിതെരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. കൊൽക്കത്തയിൽ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഏകദിന പരമ്പരയിലെ ജയത്തിന് ശേഷം ടി-20 പരമ്പര നേട്ടമാണ് ക്യാപ്റ്റൻ രോഹിത് ശർമ ലക്ഷ്യമിടുന്നത്.ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-20 പരമ്പരയും നഷ്ടമാകുന്നത് ഒഴിവാക്കാൻ വിൻഡീസ് കിണഞ്ഞുശ്രമിക്കുമെന്ന് ഉറപ്പ്. അതിനാൽ ഇന്ന് മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ഓപ്പണിങിൽ ഋതുരാജ് ഗെയ്ക്ക്‌വാദും മധ്യനിരയിൽ ശ്രേയസ് അയ്യരും അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്.
ആദ്യ മത്സരത്തിൽ വിൻഡീസ് ബാറ്റർമാരെ വെള്ളംകുടിപ്പിച്ച ചഹാൽ, ബിഷ്‌ണോയ് സ്പിൻ ജോഡികളാവും ഇന്ത്യയുടെ തുറപ്പുചീട്ട്. വേഗംകുറഞ്ഞ പിച്ചിന് അനുകൂലമായി ബാറ്റിങ് ശൈലി മാറ്റുമെന്ന് വിൻഡീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.ട്വന്റി ട്വന്റി സ്‌പെഷ്യലിസ്റ്റുകളുടെ സംഘത്തിൽ നിന്ന് വീറുറ്റ പോരാട്ടം പ്രതീക്ഷിക്കാം