'ധോണി കബീറിനോട് അതു പറഞ്ഞപ്പോള്‍ അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു' - കൈഫ്

കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധോണി

Update: 2023-06-05 16:58 GMT
Editor : abs | By : Web Desk
Advertising

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിൽ ചൈന്നൈ സൂപ്പർ കിങ്‌സ് കിരീടം ഉയർത്തിയെങ്കിലും ചെന്നൈ ആരാധകരെ നിരാശരാക്കിയ ഒന്ന് ക്യാപ്റ്റൻ ധോണിയുടെ പരിക്കായിരുന്നു. കാൽമുട്ടിനേറ്റ പരിക്ക് കാരണം താരം കളത്തിൽ നന്നായി ബുദ്ധിമുട്ടിയിരുന്നു. ടൂർണമെന്റിന് ശേഷം താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന താരത്തെയും കുടുംബത്തെയും കണ്ട കൈഫ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ധോണി ഭാര്യ സാക്ഷി മകൾ സിവ എന്നിവരോടപ്പം കൈഫും ഭാര്യയും മകൻ കബീറുമാണ് ചിത്രത്തിലുള്ളത്. താനും ചെറുപ്പത്തിൽ നന്നായി ഫുട്‌ബോൾ കളിച്ചിരുന്നെന്ന് ധോണി കബീറിനൊട് പറഞ്ഞത് അവന് വലിയ സന്തോഷമായെന്ന് കൈഫ് ചിത്രത്തോടപ്പം കുറിച്ചു.

''ഞങ്ങൾ ഇന്ന് വിമാനത്താവളത്തിൽ വെച്ച ആ വലിയ മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താനും അവനെപ്പോലെ തന്നെ കുട്ടിക്കാലത്ത് ഫുട്‌ബോൾ കളിച്ചിട്ടുണ്ടെന്ന് ധോണി പറഞ്ഞപ്പോൾ മകൻ കബീർ വളരെ സന്തോഷിച്ചു. ഉടൻ സുഖം പ്രാപിക്കൂ...' കൈഫ് കുറിച്ചു.

അതേസമയം, ഐപിഎല്ലില്‍ കാല്‍മുട്ടിലെ പരുക്കുമായാണ് ധോണി കളിച്ചത്. കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. പരിക്കിന്റെ പിടിയിലാണെങ്കിലും അടുത്ത സീസണില്‍ താന്‍ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശരീരം എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐപിഎല്‍ സീസണില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കാല്‍മുട്ടിലെ പരിക്ക് കൊണ്ട് സീസണ്‍ മുഴുവന്‍ ബുദ്ധിമുട്ടിയ ധോണി അതിനെ അതിജീവിച്ചാല്‍ മാത്രമേ തിരിച്ചെത്തു

എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ഉറപ്പാണ്. പക്ഷെ എനിക്ക് എല്ലായിടത്തും ലഭിച്ച സ്നേഹത്തിന്റെ അളവ് കാണുമ്പോള്‍ ഒരു വര്‍ഷം കൂടി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം 9 മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎല്‍ കളിക്കാന്‍ ശ്രമിക്കുക എന്നതാണ്. ഇത് എന്റെ ഭാഗത്ത് നിന്നും ആരാധകര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ഒരു സമ്മാനം ആയിരിക്കും, എന്നാല്‍ അതൊട്ടും എളുപ്പമായിരിക്കില്ല. എന്നാലും ഞാന്‍ ശ്രമിക്കുമെന്നും ധോണി പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News