ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാക് ടീം ഇന്ത്യന്‍ മണ്ണില്‍; ലോകകപ്പ് സഘം വിമാനമിറങ്ങി

ഇതിനുമുമ്പ് 2016ൽ ആണ് അവസാനമായി പാക് ടീം ഇന്ത്യയില്‍ എത്തുന്നത്. അന്ന് ടി20 ലോകകപ്പിനായാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്.

Update: 2023-09-28 02:47 GMT
ഏകദിന ലോകകപ്പിനായി ഹൈദരാബാദില്‍ വിമാനമിറങ്ങുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം
Advertising

2023 ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ടീം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നത്. ഇന്നലെ രാത്രിയോടെ ബാബര്‍ അസമും സംഘവും ഹൈദരാബാദില്‍ വിമാനമിറങ്ങി. അയൽ രാജ്യക്കാർക്ക് മികച്ച സ്വീകരണമാണ് സംഘാടകര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്.

ഇതിനുമുമ്പ് 2016ൽ ആണ് അവസാനമായി പാക് ടീം ഇന്ത്യയില്‍ എത്തുന്നത്. അന്ന് ടി20 ലോകകപ്പിനായാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. അതിന് ശേഷം നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയക്ക് ശേഷം ഇപ്പോഴാണ് പാകിസ്താന്‍ ടീം വീണ്ടം ഇന്ത്യയിലെത്തുന്നത്. അന്ന് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനെത്തിയ ആരും തന്നെ ഇന്ന് പാക് ടീമില്‍ അംഗമല്ല. അതുകൊണ്ട് തന്നെ നിലവിലെ പാകിസ്തന്‍ താരങ്ങളെ സംബന്ധിച്ച് അവര്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

ഹൈദരാബാദിൽ ഉള്ള പാക് ടീം ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒക്ടോബർ മൂന്നിന് പാകിസ്താന് ഓസ്ട്രേലിയയുമായും ഒരു സന്നാഹ മത്സരമുണ്ട്. ഒക്ടോബർ ആറിന് നെതർലന്‍ഡ്സിനെതിരായ മത്സരത്തോടെയാകും പാകിസ്താന്‍റെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്.

2011ലെ ഏകദിന ലോകപ്പ് ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് നടത്തിയത്. അന്നും പാകിസ്താന്‍ ഇന്ത്യയിലെത്തിയിരുന്നു.ആവേശം വാരിവിതറിയ അന്നത്തെ ലോകകപ്പ് സെമിഫൈനലില്‍ ഷാഹിദ് അഫ്രീദി നയിച്ച പാകിസ്താനെ മൊഹാലിയില്‍ വെച്ച് 29 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് അന്ന് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ചരിത്രത്തിലെ രണ്ടാം ഏകദിന ലോകകപ്പ് വിജയവും നേടി.

അതിന് ശേഷം 2013ലാണ് അവസാനമായി ഒരു ഏകദിന പര്യടനത്തിനായി പാക് ടീം ഇന്ത്യയിലെത്തുന്നത്. അന്ന് മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയില്‍ മിസ്ബാഉല്‍ ഹഖ് നയിച്ച പാക്സിതാന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യയെ 2-1 ന് തോല്‍പ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര 1-1ന് സമനിലയുമായി. അന്നത്തെ വരവിന് ശേഷം പിന്നീട് പാക് ടീം ഇന്ത്യയില്‍ ഏകദിന പരമ്പരയ്ക്കോ ടൂര്‍ണമെന്‍റിനോ എത്തിയിട്ടില്ല.

2016ല്‍ ഇന്ത്യയില്‍ വെച്ചുനടന്ന ടി20 ലോകകപ്പിലും പാകിസ്താന്‍ പങ്കെടുത്തിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പാകിസ്താന്‍ പുറത്തായിരുന്നു. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News