രാഹുലിനെ ഒഴിവാക്കിത്തുടങ്ങിയോ? ടീമിലുണ്ടെങ്കിലും ഉപനായക സ്ഥാനം പോയി

ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന്റെ പേരിന് നേരെ ഉപനായകൻ എന്ന് ചേർത്തിരുന്നു. എന്നാൽ പുതിയ ലിസ്റ്റിൽ ഉപനായകൻ എന്ന് ചേർത്തിട്ടില്ല.

Update: 2023-02-19 14:19 GMT
Editor : rishad | By : Web Desk

ലോകേഷ് രാഹുല്‍

Advertising

മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മോശം ഫോമിലുള്ള രാഹുലിന് വീണ്ടും അവസരം നൽകിയതോടെയൊണ് ആരാധകർ രംഗത്ത് എത്തിയത്. രാഹുലിനെപ്പറ്റിയുള്ള വിമര്‍ശനം ഉയരുമ്പോഴും ശ്രദ്ധേയമായൊരു കാര്യവുമുണ്ട്. താരത്തിന്റെ ഉപനായക പദവി 'നഷ്ടമായി'.

ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന്റെ പേരിന് നേരെ ഉപനായകൻ എന്ന് ചേർത്തിരുന്നു. എന്നാൽ പുതിയ ലിസ്റ്റിൽ ഉപനായകൻ എന്ന് ചേർത്തിട്ടില്ല. ഇതാണ് രാഹുലിനെ ഒഴിവാക്കിത്തുടങ്ങുകയാണോ എന്ന രീതിയിൽ ചർച്ചകൾ ഉയർന്നത്. അതേസമയം ഉപനായക പദവി മറ്റൊരാൾക്കും നൽകിയിട്ടുമില്ല. രസകരമായ കമന്റുകളും ഇതുസംബന്ധിച്ച് ഉയരുന്നു. ബി.സി.സി.ഐ മറന്ന് പോയതാവുമെന്നായിരുന്നു ഒരു കമന്റ്. നിരന്തരം പരാജയപ്പെട്ടിട്ടും രാഹുൽ ടീമിൽ ഇടംനേടുന്നതാണ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നത്. വെങ്കടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങൾ ട്വിറ്ററിൽ വടിയെടുത്ത് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളോടുള്ള അവഗണനയാണിതെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ വിമർശനം. എന്നാല്‍ ഏത് സമയവും ഫോമിലേക്ക് വരാനുള്ള കഴിവുള്ളതിനാൽ അദ്ദേഹത്തിന് ഒരിക്കൽ കൂടി അവസരം നൽകിയതാകാമെന്നാണ് വിലയിരുത്തൽ. വരുന്ന രണ്ട് ടെസ്റ്റുകളിൽ കൂടി പരാജയപ്പെട്ടാൽ രാഹുലിന് ഇനി ടെസ്റ്റ് ടീമിൽ കാണില്ലെന്നും മുന്നറിയിപ്പെന്ന നിലയ്ക്കാണ് ഉപനായക പദവി മാറ്റിയതെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ  പങ്കുവെക്കുന്നുണ്ട്. സെലക്ടര്‍മാരുടെ മനസിലെന്തെന്ന് കാത്തിരുന്നു കാണേണ്ടിവരും. അതേസമയം കാര്യമായ മാറ്റങ്ങളില്ലാതെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 

ആസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍ ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News